കേരളത്തിന്റെ സ്വന്തം വള്ളം കളികൾ |
ചമ്പക്കുളം വള്ളംകളി |
വേദി : ചമ്പക്കുളം, ആലപ്പുഴ ജില്ല
പ്രശസ്തമായ ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ മത്സര വള്ളം കളി സീസണ് ആരംഭം കുറിക്കുന്നത്. അലംകൃതമായ വള്ളങ്ങളും, ഓണപ്പരപ്പിലെ നിശ്ചലദൃശ്യങ്ങളും നൂറടിയോളം നീളമുള്ള രാജകീയമായ ചുണ്ടന്‍ വള്ളങ്ങളുമണിനിരക്കുന്ന ഗംഭീരമായ ജലഘോഷയാത്ര ഈ വള്ളംകളിക്ക് മാറ്റുകൂട്ടുന്നു.
യാത്രാസൗകര്യം
- സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ, ഏകദേശം 26 കി. മീ. അകലെ
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ. അകലെ.
നെഹ്രുട്രോഫി വള്ളം കളി
വേദി : പുന്നമട കായല്‍, ആലപ്പുഴ ജില്ല
കേരളത്തിലെ കായല്‍ പരപ്പുകളില്‍ അരങ്ങേറുന്ന ജലോല്‍സവങ്ങളില്‍ ഏറ്റവും പൊലിമയാര്‍ന്നതും പ്രശസ്തവും നെഹ്രുട്രോഫി വള്ളം കളി തന്നെ. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഈ മത്സര വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു സമ്മാനിച്ച ട്രോഫിക്കു വേണ്ടി ജലരാജാക്കന്മാരായ ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കുന്നു. ഇതോടൊപ്പം അലങ്കരിച്ച വള്ളങ്ങളും വര്‍ണ പൊലിമയാര്‍ന്ന ഫ്‌ളോട്ടുകളും അണിചേരുന്ന ഘോഷയാത്ര അപൂര്‍വമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു.
യാത്രാസൗകര്യം
- സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ, 8 കി. മീ.
- സമീപ വിമാനത്താവളം : ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കി. മീ. അകലെയുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
ആറന്മുള്ള വള്ളംകളി
വശ്യമാന്ത്രികതയില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അനുഷ്ഠാനപരമായ ജലോല്‍സവമെന്ന നിലയില്‍ ആറന്മുള്ള വള്ളംകളി പ്രാധാന്യം നേടുന്നു. ഓണക്കാലത്തിന്റെ ദൃശ്യസമൃദ്ധിക്കിടയില്‍ പമ്പാനദിയിലെ ഓളങ്ങളില്‍ തെന്നിതെന്നി അതിവേഗം നീങ്ങുന്ന രാജപ്രൗഢിയാര്‍ന്ന ചുണ്ടന്‍ വള്ളങ്ങള്‍ എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ്.
ഈ വള്ളം കളി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അനുഷ്ഠാനപരമായ ഒരു തലം കൂടിയുണ്ട്. മുന്‍കാലങ്ങളില്‍, ആറന്മുള ക്ഷേത്രത്തിലെ വിഖ്യാതമായ തിരുവോണ സദ്യയ്ക്കാവശ്യമായ വിഭവങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളിലാണ് കൊണ്ടു വന്നിരുന്നത്. ഈ യാത്രയുടെ ഓര്‍മപുതുക്കല്‍ കൂടിയാണ് ആറന്മുള വള്ളം കളി.

- സമീപ റെയില്‍വെ സ്റ്റേഷന്‍ : ചെങ്ങന്നൂര്‍, ഏകദേശം 10 കി. മീ. അകലെ
- സമീപ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 117 കി. മീ. അകലെ.
- പായിപ്പാട് വള്ളംകളി
വേദി : പായിപ്പാട് ആറ്, പായിപ്പാടിനു സമീപം, ആലപ്പുഴ ജില്ല
ആയിരങ്ങളെ ആകര്‍ഷിക്കുന്ന പായിപ്പാട് വള്ളംകളി ഒരുമയുടെ ഉത്സവമാണ്. ഈ വള്ളംകളി മല്‍സരത്തിലുടനീളം കാണികളുടെ പ്രോല്‍സാഹനവും ആര്‍പ്പുവിളികളും തുഴച്ചില്‍ക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നു.
ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും, നാടന്‍ കലാ പ്രകടനങ്ങളും, വള്ളങ്ങളില്‍ അണിയിച്ചൊരുക്കുന്ന ഫ്‌ളോട്ടുകളും പായിപ്പാട് വള്ളംകളിയെ ശ്രദ്ധേയമാക്കുന്നു.
യാത്രാസൗകര്യം
- സമീപ റെയില്‍വെ സ്റ്റേഷന്‍ : ഹരിപ്പാട്, ഏകദേശം 5 കി. മീ. അകലെ
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ. അകലെ.
- കൂടുതൽ അറിയാൻ കേരളം ടൂറിസത്തിന്റെ വെബ് സന്ദർശിക്കുക https://www.keralatourism.org/malayalam/event/
വേദി : പായിപ്പാട് ആറ്, പായിപ്പാടിനു സമീപം, ആലപ്പുഴ ജില്ല
ആയിരങ്ങളെ ആകര്‍ഷിക്കുന്ന പായിപ്പാട് വള്ളംകളി ഒരുമയുടെ ഉത്സവമാണ്. ഈ വള്ളംകളി മല്‍സരത്തിലുടനീളം കാണികളുടെ പ്രോല്‍സാഹനവും ആര്‍പ്പുവിളികളും തുഴച്ചില്‍ക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നു.
ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും, നാടന്‍ കലാ പ്രകടനങ്ങളും, വള്ളങ്ങളില്‍ അണിയിച്ചൊരുക്കുന്ന ഫ്‌ളോട്ടുകളും പായിപ്പാട് വള്ളംകളിയെ ശ്രദ്ധേയമാക്കുന്നു.
യാത്രാസൗകര്യം
- സമീപ റെയില്‍വെ സ്റ്റേഷന്‍ : ഹരിപ്പാട്, ഏകദേശം 5 കി. മീ. അകലെ
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ. അകലെ.
No comments:
Post a Comment