this my blog

this my blog
this my blog

Saturday, 8 October 2016

ലൈക്കുകളും കമന്റുകളും മാത്രമല്ല, ഇനി മുതല്‍ ‘പണവും’ ലഭിക്കും; നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ !

ലൈക്കുകളും കമന്റുകളും മാത്രമല്ല, ഇനി മുതല്‍ ‘പണവും’ ലഭിക്കും; നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ !


ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ഭാഗമായി ഒരു ‘ടിപ്പ് ജാര്‍’ കൂടി ചേര്‍ക്കാനുള്ള ആലോചനയിലാണ് ഫേസ്‌ബുക്ക്. ഫേസ്‌ബുക്ക് പോസ്റ്റുകള്‍ വഴി ഉപഭോക്താവിന് പണം ലഭിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം ദ വെര്‍ജ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റത്തിനായി ഫേസ്‌ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.


നിലവില്‍ പബ്ലിഷര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ആര്‍ട്ടിക്കിളുകള്‍ പരസ്യം ചെയ്ത് വരുമാനം നേടാനുള്ള അവസരമുള്ളത്. എന്നാല്‍ സാമൂഹ്യപരമായി ഏതെങ്കിലും തരത്തില്‍ ഗുണമുള്ള പോസ്റ്റുകള്‍ക്കും മറ്റും അനുബന്ധമായാണ് ‘ടിപ്പ് ജാര്‍’ വരുന്നതെങ്കില്‍ ഫേസ്‌ബുക്ക് പരസ്യ റെവന്യൂവിന്റെ ഒരു ശതമാനം ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലാവും പുതിയ മാറ്റം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.    

കൂടാതെ ഫേസ്‌ബുക്ക് വീഡിയോ അവസാനിക്കുന്ന വേളയില്‍ പ്രത്യക്ഷപ്പെടുന്ന സജഷന്‍ ബോക്‌സില്‍ പരസ്യങ്ങള്‍ കൊണ്ടു വരുന്നതിനായുള്ള നീക്കങ്ങളും കമ്പനി ആരംഭിച്ചതായാണ് വിവരം. ഇനിയും കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരാനുണ്ടെങ്കിലും പുതിയ ആശയങ്ങള്‍ ഫേസ്‌ബുക്കിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും ഇല്ല.

No comments:

Post a Comment