പുതിയ വീട് പണിയാൻ ആഗ്രഹിക്കയുന്നവർ
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് . പക്ഷെ പലരും വീട് പണിയാൻ പൈസ തയ്യാറായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും പെട്ടന്ന് വീട് പണി തുടങ്ങണം എന്നായി. നമ്മൾ കൃത്യമായി പ്ലാൻ വരക്കാൻ പോലും ശ്രെദ്ധിക്യറില്ല . ആദ്യം വേണ്ടത് വീട് പണിയുവാൻ അനിയോജ്യമായ സ്ഥലം സജ്ജമാക്കുക എന്നതാണ്. പിന്നീട് നമ്മുടെ മനസ്സിലെ ആഗ്രഹം പോലൊരു വീടിന്റെ പ്ലാൻ മനസ്സിൽ തന്നെ വരയ്ക്കുക. അതിനെ കുറിച്ച് വീട്ടിലെ മറ്റു അംഗങ്ങളോടും കൂടി ചർച്ച ചെയ്തു അവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തീരുമാനത്തിൽ എത്തുക. അതിനു ശേഷം നല്ല കുറച്ചു വീടുകളുടെ മോഡലുകൾ കാണുക . ഇപ്പോൾ ഇന്റർനെറ്റിൽ ധാരാളം വീടുകളുടെ ഫോട്ടോസ് ലഭ്യമാണ്. ശേഷം ഒരു നല്ല എൻജിനീയറെ സമീപിച്ചു നമ്മുടെ സങ്കല്പത്തിലെ പ്ലാനും നമ്മുടെ ആവശ്യങ്ങളും പറയുക. നിർബന്ധമായും നമ്മുടെ സ്ഥലം അദ്ദേഹത്തെ കൊണ്ട് കാണിച്ചതിന് ശേഷം മാത്രം 2,3 പ്ലാൻ ഡ്യൂപ്ലിക്കേറ്റ് വരപ്പിക്കുക. അതിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്തു മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തി അതിന്റെ ഒരുകോപ്പി എടുത്തു അവരവരുടെ വിശ്വാസ മനുസരിച്ചു കുറ്റി അടിക്കുന്നവരെ സമീപിച്ചു പ്ലാനും നമ്മുടെ സ്ഥലവും കാണിക്കുക.പിന്നീട് അവരുടെയും നിർദ്ദേശം കേട്ടതനുസരിച്ചു വേണം എൻജിനീയറുടെ അടുത്ത് ചെല്ലാൻ .. അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിച്ചു പ്ലാൻ വരപ്പിക്കുക . പിന്നീട് ഒരു മാറ്റവും വരുത്താൻ പാടുള്ളതല്ല . വർക്ക് കൊടുക്കുമ്പോൾ നല്ല എക്‌സ്‌പീരിയൻസ് ഉള്ളവരെ മാത്രം ഏല്പിക്കുക. മുമ്പ് അവർ ചെയ്തിട്ടുള്ള രണ്ടോ മൂന്നോ വർക്കുകൾ പോയി കാണുക. സാധിക്കുമെങ്കിൽ എൻജിനീയറുടെ മേൽനോട്ടം ഉറപ്പു വരുത്തുക . എലെക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ പരമാവധി ആ പ്രേദേശത്തു തന്നെയുള്ള പരിചയ സമ്പന്നരായ ഒരു ടീമിനെ ഏല്പിക്കുന്നതാവും നല്ലത്. കാരണം പിന്നീട് ചെറിയ മെയിന്റൻസുകൾ വരുമ്പോൾ അത് പെട്ടന്ന് മനസിലാക്കാനും മറ്റും അവർക്കു പെട്ടന്ന് സാധിക്കും . അവരുടെ നിർദ്ദേശമനുസരിച്ചുകൊണ്ടും പോകുകയാണെങ്കിൽ വാട്ടർ ലൈൻ പോലുള്ള വിവിധ ഹോളുകളും മാറ്റുപൈപ്പുകൾക്കും പണിതത്തിനു ശേഷമുള്ള കുറെ വെട്ടിപൊളി ഒഴിവാക്കാൻ സാദിക്കും. അതുപോലെ കുറെ കാര്യങ്ങൾ ശ്രെദ്ധിക്കാനുണ്ട് .
.ബാക്കി എല്ലാം പിന്നീടുള്ള പോസ്റ്റുകളിൽ പറയുന്നതാണ്.. എന്റെ ചെറിയ അറിവുകൾ നിങ്ങൾക്കും പകർന്നു നൽകിയതിൽ ഞാൻ സംതൃപ്തൻ ..സ്നേഹത്തോടെ സലിം മാമ്പ്ര ......
കുറച്ചു വീടുകളുടെ മോഡലുകൾ താഴെ കാണാം
No comments:
Post a Comment