this my blog

this my blog
this my blog

Saturday, 22 October 2016

സ്വര്‍ഗത്തില്‍ 156 തരത്തിലുള്ള റോസാ പൂക്കള്‍ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങള്‍ ഇടകലര്‍ന്നുള്ളതാണെന്നും യുവതി

യേശു ക്രിസ്തുവിനെ സ്വര്‍ഗത്തില്‍ കണ്ടുമടങ്ങിയതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് വീഡിയോയില്‍ പങ്കുവെച്ച യുവതിയെ ഫെയ്‌സ്ബുക്കിലെ ട്രോള്‍ വിദഗ്ധന്‍മാര്‍ പരിഹാസം കൊണ്ട് മൂടുന്നു. യേശു തന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി തിരിച്ച് ഭൂമിയില്‍ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട് പങ്കുവെക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്രോളര്‍മാര്‍ പരിഹാസ പോസ്റ്റുകളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.സ്വര്‍ഗത്തില്‍ 156 തരത്തിലുള്ള റോസാ പൂക്കള്‍ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങള്‍ ഇടകലര്‍ന്നുള്ളതാണെന്നും യുവതി അവകാശപ്പെടുന്നു. ചിറകിനടിയിലുള്ള വ്യത്യസ്ത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അയ്യായിരം പാട്ടുകള്‍ പാടി ഒരേസമയം കര്‍ത്താവിനെ സ്തുതിക്കുന്ന അനേകം ദൈവദൂതന്‍മാരെ കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.യുവതിയെ മറ്റൊരു യുവതി അഭിമുഖം ചെയ്യുന്നതാണ് വീഡിയോ.'പല ജാതി തള്ളല്‍ കേട്ടിട്ടുണ്ട്, ഈ ജാതി ഇതാദ്യാണെന്നാണ്' - യുവതിയുടെ അവകാശ വാദങ്ങളെ കുറിച്ചുള്ള ട്രോളര്‍മാരുടെ വാക്കുകള്‍. 'എന്നാപ്പിന്നോ ഞാനങ്ങോട്ട്..'എന്ന് പറഞ്ഞ് സ്വര്‍ഗത്തില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുന്ന യുവതിയോട് 'കയ്യില്‍ ബസ്സ് കാശുണ്ടല്ലോ അല്ലേ' എന്ന് ചോദിക്കുന്ന കര്‍ത്താവാണ് ഒരു ട്രോള്‍ പോസ്റ്റില്‍. 156 വ്യത്യസ്ത റോസാ പൂക്കള്‍ കൃത്യമായി എണ്ണിയതിലുള്ള ആശ്ചര്യവും ചില ട്രോളര്‍മാര്‍ പോസ്റ്റുകളില്‍ പ്രകടമാക്കിയിരിക്കുന്നു.




സ്വര്‍ഗത്തിലെ വിശേഷങ്ങള്‍ യുവതി പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെ
കര്‍ത്താവ് എന്നോട് ഇപ്രകാരം ചോദിക്കാന്‍ തുടങ്ങി...കുഞ്ഞേ നിനക്ക് അറിയാമോ നീ എവിടെയാണ് എത്തിയിരിക്കുന്നതെന്ന്...ഞാന്‍ ഇപ്രകാരം പറഞ്ഞു..ഇല്ല കര്‍ത്താവേ..കുഞ്ഞേ നിനയ്ക്ക് അറിയാമോ...നീ എങ്ങനെയാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിച്ചു...ഞാന്‍ പറഞ്ഞു..ഇല്ല കര്‍ത്താവേ..എന്നോട് ഈ രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഇപ്രകാരം യേശു പറയുകയുണ്ടായി. നീ വന്നിരിക്കുന്നത്...ഇതാണ് നിന്റെ രാജ്യം...ഇതാണ് സ്വര്‍ഗമെന്ന് പറഞ്ഞു..ഇതുകേട്ടയുടന്‍ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ...രണ്ടാമതായി എന്നോട് പറഞ്ഞു...നീ വന്നിരിക്കുന്നത്....നിന്റെ ആത്മാവായിട്ടാണ്..നിന്റെ ശരീരം ഭൂമിയില്‍ കിടക്കുന്നുവെന്ന് പറഞ്ഞു...ആ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് വളരെയധികം ഭയമുണ്ടായി...യേശു എന്നോട് ഇപ്രകാരം പറഞ്ഞു...നീ എന്തിനാണ് ഇപ്രകാരം ഭയപ്പെടുന്നത്...ശക്തനായവന്‍ നിന്നോട് കൂടെയുണ്ടെന്ന് പറഞ്ഞു..ഇത്രയും പറഞ്ഞിട്ട് നിനക്ക് തിരിച്ചുപോകാന്‍ സമയമായെന്ന് പറഞ്ഞ് എന്റെ കരത്തില്‍ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുചെന്ന് വിട്ടു...ഞാന്‍ നോക്കുമ്പോള്‍ ഞാന്‍ കിടക്കയില്‍ കിടക്കുന്നത് എനിക്ക് കാണാമായിരുന്നു...ചുറ്റുമുള്ള ആളുകളെയെല്ലാം എന്നെ നോക്കി കരയുന്നതും കാണാമായിരുന്നു...ഞാന്‍ കര്‍ത്താവിനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ...സൃഷ്ടി കര്‍ത്താവ് പറഞ്ഞയുടനെ ഞാന്‍ എന്റെ ശരീരത്തില്‍ പ്രവേശിച്ചു...തികച്ചും വെയ്റ്റ്‌ലെസ്സ് ആയ ബോഡി വന്ന് വെയ്റ്റിലേക്ക് അമര്‍ന്നു പോകുന്ന ഒരു അനുഭവം എനിക്കുണ്ടായി...മൂന്ന് പ്രാവശ്യം ശരീരം ശക്തമായി വിറക്കാന്‍ തുടങ്ങി...ഞാന്‍ സാവധാനം കണ്ണുതുറന്നു..എല്ലാവരും എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ വിളിച്ച് ഉമ്മവെക്കാന്‍ തുടങ്ങി...കുഞ്ഞേ നീ ഇത്രസമയം എവിടെയായിരുന്നുവെന്ന് ചോദിച്ചു...ഈ മുറിയില്‍ ഇത്രമാത്രം പ്രകാശം എവിടെനിന്നും വന്നുവെന്ന് ചോദിക്കാന്‍ തുടങ്ങി...ഞാന്‍ സാവധാനത്തില്‍ എഴുന്നേറ്റു..ഇരുന്നു..എഴുന്നേറ്റ് നിന്ന് നോക്കിയിട്ട് ഒരു കുഴപ്പവുമില്ല..എന്റെ ഈശോ എന്നെ സൗഖ്യമാക്കിയെന്ന് ഞാനും എന്റെ വീട്ടിലുള്ള എല്ലാവരും വിശ്വസിക്കാന്‍ തുടങ്ങി...ഞാന്‍ പറഞ്ഞു..കര്‍ത്താവ് എന്റെ ആത്മാവിനെ ശരീരത്തില്‍ നിന്നും കൊണ്ടുപോയി...യേശു എന്നെ തൊട്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞു.
ദൈവം വാഴട്ടെ..ഇതുവളരെ ആശ്ചര്യമായിരിക്കുന്നു..ഇതുപോലുള്ള അനുഭവം വീണ്ടും ഉണ്ടായിട്ടുണ്ടോ? ' എന്നാണ് അഭിമുഖം ചെയ്യുന്ന യുവതിയുടെ പിന്നോടുള്ള ചോദ്യം. അതിനുള്ള വിവരണം ഇങ്ങനെ..
ഈ അനുഭവം ഇപ്പോഴും എന്റെ ജീവിതത്തിലുണ്ട്...യേശു തികച്ചും യാഥാര്‍ത്ഥ്യമാണ്...കര്‍ത്താവ് തികച്ചും നന്‍മയുള്ള ആളാണെന്ന് ഈ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി...എന്റെ ആത്മാവിനെ അനേകപ്രാവശ്യം ദൈവരാജ്യത്തില്‍ കൊണ്ടുപോയി അവിടത്തെ സന്തോഷമെന്തെന്ന് ദൈവം എനിക്ക് കാണിച്ചുതന്നു. മരിച്ചാലും നിങ്ങളുടെ ആത്മാവിന് ഒരുനാളും മരണമില്ല..മരണമില്ലാത്ത ആത്മാവ് യേശുവിനൊപ്പം ചേരുമ്പോള്‍ അത് നിത്യസന്തോഷം അനുഭവിക്കുന്നു...ആ സന്തോഷം അവിടെ മാത്രമേ അനുഭവിക്കാന്‍ കഴിയൂ..ഞാന്‍ ഒരുകാര്യം കൂടി നിങ്ങളോട് പറഞ്ഞുകൊള്ളട്ടെ..അനേകം സന്തോഷങ്ങള്‍ ദൈവരാജ്യത്ത് കാണുകയുണ്ടായി..ഒന്നാമതായി..എന്റെ കര്‍ത്താവ് കൈകള്‍ ഉയര്‍ത്തി..കുഞ്ഞേ ഒന്ന് നോക്കൂ എന്ന് പറഞ്ഞപ്പോള്‍ എന്റെ മുന്നില്‍ അനേകം കൊട്ടാരങ്ങള്‍ ദൃശ്യമായി...സ്വര്‍ണ കൊട്ടാരങ്ങള്‍ വെള്ളിക്കൊട്ടാരങ്ങള്‍..സ്ഫടികം കൊണ്ടും വജ്രങ്ങള്‍ കൊണ്ടും മാത്രമുണ്ടാക്കിയ കൊട്ടാരങ്ങള്‍..ഏറ്റവുമൊടുവില്‍ എന്നെ സ്വര്‍ഗത്തില്‍ ആകര്‍ഷിച്ച കാര്യം മനോഹരമായ പൂന്തോട്ടമാണ്..അനേകംനിറത്തിലുള്ള പൂന്തോട്ടങ്ങള്‍..ഞാന്‍ നോക്കുമ്പോള്‍ 156 വിവിധ വ്യത്യസ്ത നിറത്തിലുള്ള റോസാ പൂക്കളുടെ പൂന്തോട്ടം ഞാന്‍ കണ്ടു...ആ പൂന്തോട്ടങ്ങള്‍ നോക്കുമ്പോള്‍ എനിക്കൊരു സംശയം വന്നു..എന്താണെന്ന് ചോദിച്ചാല്‍..കറുപ്പ് റോസാ പുഷ്പത്തിനൊപ്പം തന്നെ വെള്ളയും ചൊമപ്പും നീലയും എല്ലാം തന്നെ ഇടകലര്‍ന്ന് നില്‍ക്കുന്നു...ഇതുകണ്ടയുടനെ കര്‍ത്താവേ ഇതെന്താണ്..കറുപ്പിന്റെ കൂടെ ചുവപ്പും..വെളുപ്പിന്റെ കൂടെ ചുവപ്പും..എങ്ങനെ കര്‍ത്താവെ നില്‍ക്കുന്നുവെന്ന് ചോദിച്ചു...കുഞ്ഞേ ഇത് വെറും പൂന്തോട്ടം മാത്രമല്ല...ഇത് ഭൂമിയിലെ മനുഷ്യരുമായി ഒരു ബന്ധമുണ്ടെന്ന് കര്‍ത്താവ് പറഞ്ഞു..കുഞ്ഞേ ഞാന്‍ ഈ ഭൂമി സൃഷ്ടിച്ചിട്ടുള്ളത് ഒരു ജാതി മാത്രമാണ്..അത് മനുഷ്യജാതിയാണ്..അത് ആണും പെണ്ണുമായിട്ടാണ്...എന്നാല്‍ വിവിധ തട്ടായിട്ട്..വിവിധ ഭാഗമായിട്ട്...മനുഷ്യര്‍ ഇതിനെ കാണുന്നു...എന്നാല്‍ ഞാന്‍ സ്‌നേഹിക്കുന്നത് ഒരുപോലെ മാത്രമാണ്...എന്ന് യേശു പറഞ്ഞു..അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി..കര്‍ത്താവിന് വെളുത്തവരെന്നോ കറുത്തവരെന്നോ വേറെ ഭാഷക്കാരെന്നോ വേറെ സംസ്‌കാരത്തില്‍ ഉള്ളവരെന്നോ ഒന്നും യേശുവിന് വിഷയമേയല്ല....കര്‍ത്താവ് അവരുടെയെല്ലാം ഹൃദയം മാത്രമാണ് കാണുന്നത്...കര്‍ത്താവിന്റെ നിത്യമായ സ്‌നേഹം ഞാന്‍ ആ നിമിഷം തൊട്ടറിഞ്ഞു..ആര്‍ക്കുണ്ട് ഇതുപോലെ നിത്യസ്‌നേഹം..ഇതുപോലൊരു കാഴ്ച്ചപ്പാട്...ഇനിയും അനേകം കാര്യങ്ങള്‍ ഞാന്‍ കാണുകണ്ടായി...ഓരോന്നും കാണുമ്പോഴും ഓരോ ആത്മീയ മര്‍മ്മങ്ങള്‍ ദൈവം എന്നെ പഠിപ്പിക്കാന്‍ തുടങ്ങി..കര്‍ത്താവ് പറയുന്ന ആ നിമിഷം എന്റെ ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോകുകയു ഇതൊക്കെ എന്നെ പഠിപ്പിക്കുകയും ചെയ്തു...കര്‍ത്താവ് ഇത്ര സിംപിളാണെന്ന് എനിക്ക് മനസിലായി...
സ്വര്‍ഗീയ ദൂതന്‍മാരെ കണ്ടതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ചോദ്യത്തിനുള്ള ഉത്തരം താഴെ..
എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും ഓര്‍മ്മിപ്പിക്കുന്നതും ദൂതഗണങ്ങളുടെ സ്തുതിയാണ്..എത്ര ആളുകളുണ്ടെന്ന് എണ്ണാന്‍ കഴിയുന്നില്ല...ജന്‍മനായുള്ള അവരുടെ ചിറകുകള്‍ പ്രത്യേകതയാണ്..ചിറകുകളുടെ അടിയില്‍ ഓരോരെ വാദ്യോപകരണങ്ങള്‍ കണ്ടു..ഓരോരുത്തരും ഓരോന്ന് വായിക്കുന്നു...എന്നാല്‍ ദൂതഗണങ്ങള്‍ സ്തുതിക്കുമ്പോള്‍ ഒരേ വായില്‍ തന്നെ സ്തുതിക്കുന്നു. ഒരേപോലെ വാദ്യോപകരണങ്ങള്‍ വായിക്കുന്നു...ഒരു താളംപോലും തെറ്റുന്നില്ല..ഒരേ വായില്‍ അയ്യായിരത്തിലധികം പാട്ടുകള്‍ പാടി ദൈവത്തെ അവര്‍ സ്തുതിച്ചു..വളരെയധികം ആശ്ചര്യമുണ്ടാക്കിയിത്..ഇക്കാര്യം ചോദിച്ചപ്പോള്‍ ഇത്രയധികം സ്തുതികള്‍ കണ്ടിട്ടുണ്ടോ എന്നാണ് യേശു ചോദിച്ചു...ഇല്ലെന്ന് ഞാന്‍ പറഞ്ഞു...എനിക്ക് എപ്പോഴും നിങ്ങളുടെ സ്തുതി കേട്ടുകൊണ്ടിരിക്കണമെന്നാണ് കര്‍ത്താവ് പറഞ്ഞത്..നിങ്ങള്‍ വചനങ്ങള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്...ആരാധിക്കുന്നതോ എനിക്ക് വേണ്ടിയും...(അങ്ങനെ തുടരുന്നു..അഭിമുഖം)  

No comments:

Post a Comment