മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധം. പ്രവാചകനെ അപമാനിച്ച മാതൃഭൂമി പത്രം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ കുറിപ്പുകളില്‍ പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്
മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന ജസ്റ്റീസ് കമാല്‍ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് അതേപടി എടുത്ത് കൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമര്‍ശനമുണ്ടാകാന്‍ കാരണം. പത്രത്തിന്റെ കോഴിക്കോട് എഡീഷന്‍ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ആപ്പ്‌സ്‌ടോക്ക് എന്നൊരു വിഭാഗത്തില്‍ കമാല്‍ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉള്‍പ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടില്ല. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിടുന്നതിനും മുസ്ലീംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ കനത്തതോടെ പത്രത്തിന്റെ ഇ-പേപ്പറില്‍നിന്നും വിവാദ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പേജ് നീക്കം ചെയ്തിട്ടുണ്ട്.
കടപ്പാട് ... സൌത്ത് ലൈവ് ന്യൂസ് പൊർറ്റെൽ
No comments:
Post a Comment