this my blog

this my blog
this my blog

Friday, 4 March 2016

മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍


മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ നമ്മള്‍ ധാരാളം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. സ്‌ത്രീകളിലും പുരുഷന്‍‌മാരിലും ഒരുപോലെ പ്രശ്‌നമുളവാക്കുന്നതാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍, ഇത്തവണ പുരുഷന്‍‌മാരെ ഭയപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ടാണ് വന്ധ്യതാ ചികിത്സാരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്ധ്യതാനിവാരണ ക്ലിനിക്കുകളില്‍ സന്ദര്‍ശനം നടത്തിയ 100ഓളം ആളുകളിലാണ് പഠനം നടത്തിയത്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ അയാളുടെ ബീജത്തിന്റെ അളവു കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാന്റിന്റെ പോക്കറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം കൂടുതല്‍ വേട്ടയാടുക. ഇത്തരത്തില്‍ ഫോണ്‍ സൂക്ഷിക്കുന്ന  47 ശതമാനം ആളുകളിലും ബീജത്തിന്റെ അളവു കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കുമ്പോള്‍ അത് ലിംഗത്തിനോട് അടുത്തായിരിക്കും ഉണ്ടാകുക. ഇത് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിദഗ്ധര്‍ പറയുന്നു. വില കൂടിയതും അത്യാധുനികമായതുമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഇരുപത് വയസിന് ശേഷമുള്ള ചെറുപ്പക്കാര്‍ ആയിരിക്കും. ഈ സമയം മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ ഇടുബോള്‍ ലിംഗത്തില്‍ തട്ടി നില്‍ക്കുകയും ചെയ്യും. അത് വന്ധ്യതയ്‌ക്ക് കാരണമാകുമെന്നും പഠനം പറയുന്നു.

ഫോണിന്റെ റേഡിയേഷന്‍ മൂലം സ്‌പേം ചൂടാകുന്നതു കൊണ്ട് ആക്ടീവ് ആയിട്ടുള്ള ബീജത്തിന്റെ ക്വാളിറ്റിയില്‍ മാറ്റം വരാന്‍ സാധ്യത കൂടുതലാകുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്. ഫോണ്‍ കുത്തിയിട്ട് സംസാരിക്കുന്നത് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമ്മാനിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതേസമയം, സ്‌ത്രീകള്‍ ഫോണ്‍ അവരുടെ ശരീരത്തില്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്ന പതിവില്ലാത്തതിനാല്‍ അവരുടെ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കില്ലെന്നും പറയുന്നു.

No comments:

Post a Comment