this my blog

this my blog
this my blog

Saturday, 5 March 2016

വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കുന്ന മലയാളത്തിലെ പ്രമുഖ മാഗസിനില്‍ വന്ന പരസ്യമാണ് ചിത്രത്തില്‍ കാണുന്നത്.

 
 വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ 

വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കുന്ന 

ലയാളത്തിലെ പ്രമുഖ മാഗസിനില്‍ വന്ന 

പരസ്യമാണ് ചിത്രത്തില്‍ കാണുന്നത്.





വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കുന്ന മലയാളത്തിലെ പ്രമുഖ മാഗസിനില്‍ വന്ന പരസ്യമാണ് ചിത്രത്തില്‍ കാണുന്നത്. മന്ത്രങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും കൂടോത്രങ്ങള്‍ക്കും ആവശ്യത്തിലധികം പരസ്യം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ വരാറുണ്ട്. പരസ്യമായും രഹസ്യമായും ഓണ്‍ലൈന്‍ പെണ്‍വാണിഭം നിര്‍ബാധം തുടരുന്നുണ്ടെങ്കിലും മുഖ്യധാര മാധ്യമങ്ങളിലൊന്നും അത്തരത്തിലൊരു പരസ്യം കണ്ടിട്ടില്ല. എന്നാല്‍, അതിന് അപവാദമായിരിക്കുകയാണ് ഈ സിനിമമാസിക. അതും, മാധ്യമരംഗത്ത് പേരെടുത്ത ഒരു സ്ഥാപനം പുറത്തിറക്കുന്ന മാഗസിനില്‍.
 

2016ലെ മാര്‍ച്ച് ആദ്യലക്കത്തില്‍ ആണ് ഇത്തരമൊരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാപനത്തിന്റെ മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ ഈ പരസ്യമുണ്ടോ എന്ന് വ്യക്തമല്ല. ‘നീഗ്രോ പെനിസ് ലാവോ മസാജിംഗ് ഓയില്‍’ എന്നതിന്റെ പരസ്യത്തിലാണ് തികച്ചും സ്ത്രീവിരുദ്ധമായ പരാമര്‍ശവും പരസ്യമായി പെണ്‍വാണിഭത്തിനു വഴിയൊരുക്കുന്നതുമായ പരസ്യവാചകങ്ങള്‍.
 
മസാജിംഗ് ഓയിലിന്റെ പരസ്യത്തിലെ വാചകം ഇങ്ങനെ: ‘ഇതിന്റെ ഉപയോഗത്തോടെ ലിംഗത്തിന്റെ നീളവും വണ്ണവും കൂടുന്നതും ശീഘ്ര സ്‌കലനം, സ്വപ്‌ന സ്കലനം ബീജാണുക്കളുടെ കുറവ് എന്നിവയ്ക്കും മരുന്ന് ഉത്തമം. സൌഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് കേരള ആന്റിമാരുടെയും ഫോട്ടോകള്‍ ഫോണ്‍ നമ്പരും അടങ്ങിയ ഡയറി സൌജന്യം.” - ഇതാണ് പരസ്യത്തിലെ വരികള്‍.
 
‘ലൊക്കാന്റോ’ പോലുള്ള സൈറ്റുകളില്‍ പരസ്യമായാണ് പെണ്‍വാണിഭ പരസ്യങ്ങള്‍ നടക്കുന്നത്. കാലം, കുറെയായിട്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ രംഗത്തെ ചെറിയ കണ്ണികളെ പിടിക്കാനല്ലാതെ വമ്പന്‍ സ്രാവുകളെ പിടികൂടാനും പൂര്‍ണമായി അവസാനിപ്പിക്കാനോ നാട്ടിലെ പൊലീസ് സംവിധാനത്തിനോ നിയമ വ്യവസ്ഥിതിക്കോ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഇത്തരം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കൂടിവരികയുമാണ്. സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ ‘കൊച്ചുസുന്ദരികള്‍’ എന്ന പേരില്‍ ഇതിനായി പേജ് തുടങ്ങിയതും കേരളം കണ്ടതാണ്. ഇതിനൊക്കെ എതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടക്കുമ്പോഴാണ് പ്രമുഖ മാധ്യമസ്ഥാപനത്തില്‍ നിന്നു വരുന്ന ഒരു വാരികയില്‍ ഇത്തരമൊരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ അടക്കമാണ് പരസ്യം നല്കിയിരിക്കുന്നത്.

No comments:

Post a Comment