this my blog

this my blog
this my blog

Wednesday, 26 October 2016

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകൾ...

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകൾ





സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകളാണ്‌ മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക്‌ കൈപിടിച്ചു നടത്തിയതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ്‌ കോളനി സ്ഥാപിച്ചു. നൈനിറ്റാളിന്റെ സൗന്ദര്യം തന്നെയാണ്‌ ബാരനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. നൈനിറ്റാളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രശസ്‌ത ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിക്കാവുന്നതാണ്‌. നൈനാദേവി ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്‌.



ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ത്രി ഋഷി സരോവര്‍ എന്നാണ്‌ സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.


അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക്‌ യാത്രയ്‌ക്കിടെ നൈനിറ്റാളില്‍ വച്ച്‌ കഠിനമായ ദാഹം അനുഭവപ്പെട്ടു. ഇവര്‍ അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ വെളളം കൊണ്ട്‌ വന്ന്‌ അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ്‌ വിശ്വാസം. ശിവ പത്‌നിയായ സതിയുടെ ഇടതു കണ്ണ്‌ വീണ സ്ഥലത്ത്‌ കണ്ണിന്റെ ആകൃതിയിലുള്ള നൈനി  തടാകം രൂപപ്പെട്ടെന്നും ഐതിഹ്യമുണ്ട്‌.




നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കില്‍ബുറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ്‌. ഓക്ക്‌, പൈന്‍, റോഡോഡെന്‍ഡ്രോണ്‍ തുടങ്ങിയ മരങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്ന കാടിനകത്ത്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ കില്‍ബുറി മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ബ്രൗണ്‍ വുഡ്‌ ഔള്‍, കോളേര്‍ഡ്‌ ഗ്രോസ്‌ബീക്‌സ്‌, വൈറ്റ്‌ ത്രോട്ടഡ്‌ ലാഫിംഗ്‌ ത്രഷ്‌ തുടങ്ങിയവ ഉള്‍പ്പെടെ 580ല്‍ അധികം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌ ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന്‌ 2481 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലരിയകാന്തയാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ നിന്നാല്‍ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള കാഴ്‌ച ലഭിക്കും. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്‌ ലരിയകാന്ത. നൈനിറ്റാളില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.


നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ്‌ ഏക ആശ്രയം. ടിഫിന്‍ ടോപ്‌ അഥവാ ഡൊറോത്തീസ്‌ സീറ്റ്‌ പ്രശസ്‌തമായ ഉല്ലാസകേന്ദ്രമാണ്‌. ബ്രിട്ടീഷ്‌ കലാകാരി ആയിരുന്ന ഡൊറോത്തി കെല്ലെറ്റ്‌ ഒരു വാമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അവരുടെ ഭര്‍ത്താവാണ്‌ ഈ പ്രദേശം വികസിപ്പിച്ചെടുത്തത്‌. പ്രകൃതിയോട്‌ ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതരീതി സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന ഇക്കോ കേവ്‌ ഗാര്‍ഡന്‍ നൈനിറ്റാളിലെ പ്രശസ്‌തമായ കാഴ്‌ചയാണ്‌.


ലാന്‍ഡ്‌സ്‌ എന്‍ഡാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഖുര്‍പാത്തല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്‌. പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന്‌ ചുറ്റുമുള്ള മലനിരകളുടെയും ദൃശ്യചാരുത നമുക്ക്‌ മുന്നില്‍ തുറന്ന്‌ വയ്‌ക്കാനും ലാന്‍ഡ്‌സ്‌ എന്‍ഡിന്‌ കഴിയുന്നുണ്ട്‌. കേബിള്‍ കാറിലാണ്‌ ഇവിടെ എത്തേണ്ടത്‌. 705 മീറ്റര്‍ ദൂരം പിന്നിട്ടാണ്‌ കേബിള്‍ കാറുകള്‍ ലാന്‍ഡ്‌സ്‌ എന്‍ഡില്‍ എത്തുന്നത്‌. ഒരു കേബിള്‍ കാറില്‍ ഒരു സമയം പന്ത്രണ്ട്‌ ആളുകള്‍ക്ക്‌ വരെ യാത്ര ചെയ്യാന്‍ കഴിയും. കേബിള്‍ കാര്‍ യാത്രയ്‌ക്കിടെ മഞ്ഞുമൂടിയ മലനിരകളുടെയും ഹിമാലയത്തിന്റെയും മനോഹാരിത ആസ്വദിക്കാനാകും. ലാന്‍ഡ്‌സ്‌ എന്‍ഡ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന ഒരു ബോണസ്‌ ആണ്‌ ഇത്തരം കാഴ്‌ചകള്‍.


രാജ്‌ഭവന്‍, മൃഗശാല , ദ ഫ്‌ളാറ്റ്‌സ്‌, ദ മാള്‍, സെന്റ്‌ ജോണ്‍ പള്ളി, പാന്‍ഗോട്ട്‌ എന്നിവയും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്നു. തണ്ടി സഡക്‌, ഗര്‍ണി ഹൗസ്‌, ഖുര്‍പതാല്‍, ഗുവാനോ കുന്നുകള്‍, അരബിന്ദോ ആശ്രമം, എന്നിവയും സന്ദര്‍ശന യോഗ്യമായ സ്ഥലങ്ങളാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ കുതിര സവാരി , ട്രെക്കിംഗ്‌, ബോട്ടിംഗ്‌ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും നൈനിറ്റാളില്‍ ഉണ്ട്‌.
വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും നൈനിറ്റാളില്‍ എത്താവുന്നതാണ്‌. വേനല്‍ക്കാലമാണ്‌ നൈനിറ്റാള്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.
കൂടുതൽ അറിയാൻ   http://malayalam.nativeplanet.com/nainita  സന്ദർശിക്കുക 
കടപ്പാട്: നേറ്റീവ് പ്ലാനറ്റ് 

Saturday, 22 October 2016

സ്വര്‍ഗത്തില്‍ 156 തരത്തിലുള്ള റോസാ പൂക്കള്‍ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങള്‍ ഇടകലര്‍ന്നുള്ളതാണെന്നും യുവതി

യേശു ക്രിസ്തുവിനെ സ്വര്‍ഗത്തില്‍ കണ്ടുമടങ്ങിയതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് വീഡിയോയില്‍ പങ്കുവെച്ച യുവതിയെ ഫെയ്‌സ്ബുക്കിലെ ട്രോള്‍ വിദഗ്ധന്‍മാര്‍ പരിഹാസം കൊണ്ട് മൂടുന്നു. യേശു തന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി തിരിച്ച് ഭൂമിയില്‍ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട് പങ്കുവെക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്രോളര്‍മാര്‍ പരിഹാസ പോസ്റ്റുകളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.സ്വര്‍ഗത്തില്‍ 156 തരത്തിലുള്ള റോസാ പൂക്കള്‍ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങള്‍ ഇടകലര്‍ന്നുള്ളതാണെന്നും യുവതി അവകാശപ്പെടുന്നു. ചിറകിനടിയിലുള്ള വ്യത്യസ്ത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അയ്യായിരം പാട്ടുകള്‍ പാടി ഒരേസമയം കര്‍ത്താവിനെ സ്തുതിക്കുന്ന അനേകം ദൈവദൂതന്‍മാരെ കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.യുവതിയെ മറ്റൊരു യുവതി അഭിമുഖം ചെയ്യുന്നതാണ് വീഡിയോ.'പല ജാതി തള്ളല്‍ കേട്ടിട്ടുണ്ട്, ഈ ജാതി ഇതാദ്യാണെന്നാണ്' - യുവതിയുടെ അവകാശ വാദങ്ങളെ കുറിച്ചുള്ള ട്രോളര്‍മാരുടെ വാക്കുകള്‍. 'എന്നാപ്പിന്നോ ഞാനങ്ങോട്ട്..'എന്ന് പറഞ്ഞ് സ്വര്‍ഗത്തില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുന്ന യുവതിയോട് 'കയ്യില്‍ ബസ്സ് കാശുണ്ടല്ലോ അല്ലേ' എന്ന് ചോദിക്കുന്ന കര്‍ത്താവാണ് ഒരു ട്രോള്‍ പോസ്റ്റില്‍. 156 വ്യത്യസ്ത റോസാ പൂക്കള്‍ കൃത്യമായി എണ്ണിയതിലുള്ള ആശ്ചര്യവും ചില ട്രോളര്‍മാര്‍ പോസ്റ്റുകളില്‍ പ്രകടമാക്കിയിരിക്കുന്നു.




സ്വര്‍ഗത്തിലെ വിശേഷങ്ങള്‍ യുവതി പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെ
കര്‍ത്താവ് എന്നോട് ഇപ്രകാരം ചോദിക്കാന്‍ തുടങ്ങി...കുഞ്ഞേ നിനക്ക് അറിയാമോ നീ എവിടെയാണ് എത്തിയിരിക്കുന്നതെന്ന്...ഞാന്‍ ഇപ്രകാരം പറഞ്ഞു..ഇല്ല കര്‍ത്താവേ..കുഞ്ഞേ നിനയ്ക്ക് അറിയാമോ...നീ എങ്ങനെയാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിച്ചു...ഞാന്‍ പറഞ്ഞു..ഇല്ല കര്‍ത്താവേ..എന്നോട് ഈ രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഇപ്രകാരം യേശു പറയുകയുണ്ടായി. നീ വന്നിരിക്കുന്നത്...ഇതാണ് നിന്റെ രാജ്യം...ഇതാണ് സ്വര്‍ഗമെന്ന് പറഞ്ഞു..ഇതുകേട്ടയുടന്‍ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ...രണ്ടാമതായി എന്നോട് പറഞ്ഞു...നീ വന്നിരിക്കുന്നത്....നിന്റെ ആത്മാവായിട്ടാണ്..നിന്റെ ശരീരം ഭൂമിയില്‍ കിടക്കുന്നുവെന്ന് പറഞ്ഞു...ആ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് വളരെയധികം ഭയമുണ്ടായി...യേശു എന്നോട് ഇപ്രകാരം പറഞ്ഞു...നീ എന്തിനാണ് ഇപ്രകാരം ഭയപ്പെടുന്നത്...ശക്തനായവന്‍ നിന്നോട് കൂടെയുണ്ടെന്ന് പറഞ്ഞു..ഇത്രയും പറഞ്ഞിട്ട് നിനക്ക് തിരിച്ചുപോകാന്‍ സമയമായെന്ന് പറഞ്ഞ് എന്റെ കരത്തില്‍ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുചെന്ന് വിട്ടു...ഞാന്‍ നോക്കുമ്പോള്‍ ഞാന്‍ കിടക്കയില്‍ കിടക്കുന്നത് എനിക്ക് കാണാമായിരുന്നു...ചുറ്റുമുള്ള ആളുകളെയെല്ലാം എന്നെ നോക്കി കരയുന്നതും കാണാമായിരുന്നു...ഞാന്‍ കര്‍ത്താവിനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ...സൃഷ്ടി കര്‍ത്താവ് പറഞ്ഞയുടനെ ഞാന്‍ എന്റെ ശരീരത്തില്‍ പ്രവേശിച്ചു...തികച്ചും വെയ്റ്റ്‌ലെസ്സ് ആയ ബോഡി വന്ന് വെയ്റ്റിലേക്ക് അമര്‍ന്നു പോകുന്ന ഒരു അനുഭവം എനിക്കുണ്ടായി...മൂന്ന് പ്രാവശ്യം ശരീരം ശക്തമായി വിറക്കാന്‍ തുടങ്ങി...ഞാന്‍ സാവധാനം കണ്ണുതുറന്നു..എല്ലാവരും എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ വിളിച്ച് ഉമ്മവെക്കാന്‍ തുടങ്ങി...കുഞ്ഞേ നീ ഇത്രസമയം എവിടെയായിരുന്നുവെന്ന് ചോദിച്ചു...ഈ മുറിയില്‍ ഇത്രമാത്രം പ്രകാശം എവിടെനിന്നും വന്നുവെന്ന് ചോദിക്കാന്‍ തുടങ്ങി...ഞാന്‍ സാവധാനത്തില്‍ എഴുന്നേറ്റു..ഇരുന്നു..എഴുന്നേറ്റ് നിന്ന് നോക്കിയിട്ട് ഒരു കുഴപ്പവുമില്ല..എന്റെ ഈശോ എന്നെ സൗഖ്യമാക്കിയെന്ന് ഞാനും എന്റെ വീട്ടിലുള്ള എല്ലാവരും വിശ്വസിക്കാന്‍ തുടങ്ങി...ഞാന്‍ പറഞ്ഞു..കര്‍ത്താവ് എന്റെ ആത്മാവിനെ ശരീരത്തില്‍ നിന്നും കൊണ്ടുപോയി...യേശു എന്നെ തൊട്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞു.
ദൈവം വാഴട്ടെ..ഇതുവളരെ ആശ്ചര്യമായിരിക്കുന്നു..ഇതുപോലുള്ള അനുഭവം വീണ്ടും ഉണ്ടായിട്ടുണ്ടോ? ' എന്നാണ് അഭിമുഖം ചെയ്യുന്ന യുവതിയുടെ പിന്നോടുള്ള ചോദ്യം. അതിനുള്ള വിവരണം ഇങ്ങനെ..
ഈ അനുഭവം ഇപ്പോഴും എന്റെ ജീവിതത്തിലുണ്ട്...യേശു തികച്ചും യാഥാര്‍ത്ഥ്യമാണ്...കര്‍ത്താവ് തികച്ചും നന്‍മയുള്ള ആളാണെന്ന് ഈ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി...എന്റെ ആത്മാവിനെ അനേകപ്രാവശ്യം ദൈവരാജ്യത്തില്‍ കൊണ്ടുപോയി അവിടത്തെ സന്തോഷമെന്തെന്ന് ദൈവം എനിക്ക് കാണിച്ചുതന്നു. മരിച്ചാലും നിങ്ങളുടെ ആത്മാവിന് ഒരുനാളും മരണമില്ല..മരണമില്ലാത്ത ആത്മാവ് യേശുവിനൊപ്പം ചേരുമ്പോള്‍ അത് നിത്യസന്തോഷം അനുഭവിക്കുന്നു...ആ സന്തോഷം അവിടെ മാത്രമേ അനുഭവിക്കാന്‍ കഴിയൂ..ഞാന്‍ ഒരുകാര്യം കൂടി നിങ്ങളോട് പറഞ്ഞുകൊള്ളട്ടെ..അനേകം സന്തോഷങ്ങള്‍ ദൈവരാജ്യത്ത് കാണുകയുണ്ടായി..ഒന്നാമതായി..എന്റെ കര്‍ത്താവ് കൈകള്‍ ഉയര്‍ത്തി..കുഞ്ഞേ ഒന്ന് നോക്കൂ എന്ന് പറഞ്ഞപ്പോള്‍ എന്റെ മുന്നില്‍ അനേകം കൊട്ടാരങ്ങള്‍ ദൃശ്യമായി...സ്വര്‍ണ കൊട്ടാരങ്ങള്‍ വെള്ളിക്കൊട്ടാരങ്ങള്‍..സ്ഫടികം കൊണ്ടും വജ്രങ്ങള്‍ കൊണ്ടും മാത്രമുണ്ടാക്കിയ കൊട്ടാരങ്ങള്‍..ഏറ്റവുമൊടുവില്‍ എന്നെ സ്വര്‍ഗത്തില്‍ ആകര്‍ഷിച്ച കാര്യം മനോഹരമായ പൂന്തോട്ടമാണ്..അനേകംനിറത്തിലുള്ള പൂന്തോട്ടങ്ങള്‍..ഞാന്‍ നോക്കുമ്പോള്‍ 156 വിവിധ വ്യത്യസ്ത നിറത്തിലുള്ള റോസാ പൂക്കളുടെ പൂന്തോട്ടം ഞാന്‍ കണ്ടു...ആ പൂന്തോട്ടങ്ങള്‍ നോക്കുമ്പോള്‍ എനിക്കൊരു സംശയം വന്നു..എന്താണെന്ന് ചോദിച്ചാല്‍..കറുപ്പ് റോസാ പുഷ്പത്തിനൊപ്പം തന്നെ വെള്ളയും ചൊമപ്പും നീലയും എല്ലാം തന്നെ ഇടകലര്‍ന്ന് നില്‍ക്കുന്നു...ഇതുകണ്ടയുടനെ കര്‍ത്താവേ ഇതെന്താണ്..കറുപ്പിന്റെ കൂടെ ചുവപ്പും..വെളുപ്പിന്റെ കൂടെ ചുവപ്പും..എങ്ങനെ കര്‍ത്താവെ നില്‍ക്കുന്നുവെന്ന് ചോദിച്ചു...കുഞ്ഞേ ഇത് വെറും പൂന്തോട്ടം മാത്രമല്ല...ഇത് ഭൂമിയിലെ മനുഷ്യരുമായി ഒരു ബന്ധമുണ്ടെന്ന് കര്‍ത്താവ് പറഞ്ഞു..കുഞ്ഞേ ഞാന്‍ ഈ ഭൂമി സൃഷ്ടിച്ചിട്ടുള്ളത് ഒരു ജാതി മാത്രമാണ്..അത് മനുഷ്യജാതിയാണ്..അത് ആണും പെണ്ണുമായിട്ടാണ്...എന്നാല്‍ വിവിധ തട്ടായിട്ട്..വിവിധ ഭാഗമായിട്ട്...മനുഷ്യര്‍ ഇതിനെ കാണുന്നു...എന്നാല്‍ ഞാന്‍ സ്‌നേഹിക്കുന്നത് ഒരുപോലെ മാത്രമാണ്...എന്ന് യേശു പറഞ്ഞു..അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി..കര്‍ത്താവിന് വെളുത്തവരെന്നോ കറുത്തവരെന്നോ വേറെ ഭാഷക്കാരെന്നോ വേറെ സംസ്‌കാരത്തില്‍ ഉള്ളവരെന്നോ ഒന്നും യേശുവിന് വിഷയമേയല്ല....കര്‍ത്താവ് അവരുടെയെല്ലാം ഹൃദയം മാത്രമാണ് കാണുന്നത്...കര്‍ത്താവിന്റെ നിത്യമായ സ്‌നേഹം ഞാന്‍ ആ നിമിഷം തൊട്ടറിഞ്ഞു..ആര്‍ക്കുണ്ട് ഇതുപോലെ നിത്യസ്‌നേഹം..ഇതുപോലൊരു കാഴ്ച്ചപ്പാട്...ഇനിയും അനേകം കാര്യങ്ങള്‍ ഞാന്‍ കാണുകണ്ടായി...ഓരോന്നും കാണുമ്പോഴും ഓരോ ആത്മീയ മര്‍മ്മങ്ങള്‍ ദൈവം എന്നെ പഠിപ്പിക്കാന്‍ തുടങ്ങി..കര്‍ത്താവ് പറയുന്ന ആ നിമിഷം എന്റെ ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോകുകയു ഇതൊക്കെ എന്നെ പഠിപ്പിക്കുകയും ചെയ്തു...കര്‍ത്താവ് ഇത്ര സിംപിളാണെന്ന് എനിക്ക് മനസിലായി...
സ്വര്‍ഗീയ ദൂതന്‍മാരെ കണ്ടതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ചോദ്യത്തിനുള്ള ഉത്തരം താഴെ..
എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും ഓര്‍മ്മിപ്പിക്കുന്നതും ദൂതഗണങ്ങളുടെ സ്തുതിയാണ്..എത്ര ആളുകളുണ്ടെന്ന് എണ്ണാന്‍ കഴിയുന്നില്ല...ജന്‍മനായുള്ള അവരുടെ ചിറകുകള്‍ പ്രത്യേകതയാണ്..ചിറകുകളുടെ അടിയില്‍ ഓരോരെ വാദ്യോപകരണങ്ങള്‍ കണ്ടു..ഓരോരുത്തരും ഓരോന്ന് വായിക്കുന്നു...എന്നാല്‍ ദൂതഗണങ്ങള്‍ സ്തുതിക്കുമ്പോള്‍ ഒരേ വായില്‍ തന്നെ സ്തുതിക്കുന്നു. ഒരേപോലെ വാദ്യോപകരണങ്ങള്‍ വായിക്കുന്നു...ഒരു താളംപോലും തെറ്റുന്നില്ല..ഒരേ വായില്‍ അയ്യായിരത്തിലധികം പാട്ടുകള്‍ പാടി ദൈവത്തെ അവര്‍ സ്തുതിച്ചു..വളരെയധികം ആശ്ചര്യമുണ്ടാക്കിയിത്..ഇക്കാര്യം ചോദിച്ചപ്പോള്‍ ഇത്രയധികം സ്തുതികള്‍ കണ്ടിട്ടുണ്ടോ എന്നാണ് യേശു ചോദിച്ചു...ഇല്ലെന്ന് ഞാന്‍ പറഞ്ഞു...എനിക്ക് എപ്പോഴും നിങ്ങളുടെ സ്തുതി കേട്ടുകൊണ്ടിരിക്കണമെന്നാണ് കര്‍ത്താവ് പറഞ്ഞത്..നിങ്ങള്‍ വചനങ്ങള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്...ആരാധിക്കുന്നതോ എനിക്ക് വേണ്ടിയും...(അങ്ങനെ തുടരുന്നു..അഭിമുഖം)  

Monday, 10 October 2016

ലോണാര്‍ തടാകം... ആകാശത്ത് നിന്ന് പതിക്കുന്ന ഉല്‍ക്കകളെ‌ക്കുറിച്ച് കേട്ടിട്ടില്ലേ. അ‌ത്തരത്തില്‍ ഒരു ഉല്‍ക്ക മഹാരാഷ്ട്രയിലും പതിച്ചു. അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയും കാലം കഴിഞ്ഞപ്പോള്‍ ആ ഗര്‍ത്തം ഒരു തടാകമായി മാറുകയും ചെയ്‌തു.


ലോണാര്‍ തടാകം



മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയിലെ ഒരു കൊച്ചുപട്ടണമാണ് ലോണാര്‍. മുംബൈയില്‍ നിന്നും 483 കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും 148 കിലോമീറ്ററും സഞ്ചരിച്ചാല്‍ വിദര്‍ഭ പ്രദേശത്തുള്ള ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1850 അടി ഉയരത്തിലാണ് ലോണാര്‍ സ്ഥിതി ചെയ്യുന്നത്.


ആകാശത്ത് നിന്ന് പതിക്കുന്ന ഉല്‍ക്കകളെ‌ക്കുറിച്ച് കേട്ടിട്ടില്ലേ. അ‌ത്തരത്തില്‍ ഒരു ഉല്‍ക്ക മഹാരാഷ്ട്രയിലും പതിച്ചു. അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയും കാലം കഴിഞ്ഞപ്പോള്‍ ആ ഗര്‍ത്തം ഒരു തടാകമായി മാറുകയും ചെയ്‌തു.

അടുത്തകാലത്തൊന്നും അല്ല ഈ ഉല്‍ക്കവീ‌ണത്. ഏകദേശം 52000 വര്‍ഷം മുന്‍പാണ്. ഏകദേശം 4000 അടി വ്യാസവും 450 അടി താഴ്ചയുമുണ്ട് ഈ തടാകത്തിന്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജെ ഇ അലക്‌സാണ്ടറാണ് ഈ തടാകം കണ്ടെത്തിയത് എന്ന് കരുതപ്പെടുന്നു.
പുരാണങ്ങളില്‍ സ്‌കന്ദപുരാണത്തിലും പദ്മപുരാണത്തിലും അയിന ഇ അക്ബാരിയിലും പരാമര്‍ശിക്കപ്പെടുന്ന തടാകം ലോണാര്‍ തടാകമെന്നാണ് കരുതുന്നത്. കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോണാര്‍ തടാകം അറിയപ്പെടുന്നത്. 
കനത്ത കാടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോണാര്‍ തടാകം. ഈ കാടുകളില്‍ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയില്‍ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികള്‍. തടാകത്തിനുള്ളില്‍ ജീവജാലങ്ങളോ സസ്യലതാധികളോ ഇല്ല. മൂന്ന് കിലോമീറ്റര്‍ അകലത്തിലായി കമല്‍ജ മാതാ ക്ഷേത്രവും ലോനാര്‍ സരോവരവും കാണാം.


തടാകത്തിന് അരികിലായി ദൈത്യസുതന്റെ ഒരു ക്ഷേത്രവും കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രവും ഈ തടാകവും കാണുന്നതിനായി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഖജുരാവോ ക്ഷേത്രങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന മനോഹരമായ ക്ഷേത്രമാണ് ഈ ക്ഷേ‌ത്രം. 
ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ മഹാവിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ചാലൂക്യരാജാക്കന്മാരുടെ ഭരണകാലത്തായിരുന്നു ഇത്. ഹേമദ്പതി നിര്‍മാണശൈലിയാണ് ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 
ലവണാസുരന്‍ എന്നും ലോണാസുരന്‍ എന്നും പേരുള്ള ഒരു രാക്ഷസന്‍ ഇവിടെ ജീവി‌ച്ചിരുന്നു. അയാള്‍ ജനങ്ങളെ നിരന്തരമായി ഉപദ്രവിച്ച് തുടങ്ങിയപ്പോള്‍ ഭഗവാന്‍ വിഷ്ണു ദൈത്യസുതനായി ഇവിടെ അവതരിച്ച് രാക്ഷസനെ നിഗ്രഹിച്ചു എന്നാണ് വിശ്വാസം.

ഔറംഗബാദാണ് ലോനാറിന് സമീപത്തുള്ള പ്രധാനപ്പെട്ട ടൗണ്‍. 145 കിലോമീറ്റര്‍ അകലത്തിലാണിത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെനിന്നും ബസ്സ് സര്‍വ്വീസുണ്ട്. 

Lonar Lake, located in the district of Buldana, Maharashtra,is one of the most popular attractions of the region

Lonar Lake, located in the district of Buldana, Maharashtra






Lonar Lake, located in the district of Buldana, Maharashtra, is one of the most popular attractions of the region. It is said that this lake was formed as a result of a meteor that bombarded the earth. It is theorised that the chemical constituents of the meteor along with the regional soil, give the lake both saline and alkaline properties at different points.The unique nature of the lake has made it a subject of several studies and researches conducted by ecologists, geologists, naturalists and even astronomers. Some of renowned institutions that have conducted researches here include names like United States Geological Survey, Geological Society of India and University of Sagar.

Sunday, 9 October 2016

ആദ്യദിന കളക്ഷന്‍ നാല് കോടിക്ക് തൊട്ടുതാഴെ നിന്നാലും മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിങ്ങ് ലഭിക്കുന്ന ചിത്രമായി മാറുകയാണ് പുലിമുരുകന്‍.

ചരിത്രം വഴിമാറുന്നു ‘പുലിമുരുകന്’ മുന്നില്‍ .. രണ്ട് ദിവസത്തെ കളക്ഷന്‍ 10 കോടി !


റിലീസ് സെന്ററുകളിലെല്ലാം 'ഹൗസ്‌ഫുള്‍‍' ബോര്‍ഡുകള്‍ തൂക്കുന്ന ചിത്രമായി മാറുകയാണ് വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍. പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും മൗത്ത്പബ്ലിസിറ്റിയും വലിയ പ്രചരണമാണ് ഈ ചിത്രത്തിന് കൊടുക്കുന്നത്. ‘ദൃശ്യം’ എന്ന ബമ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മിസ് ചെയ്യരുതാത്ത ഒരു ചിത്രം എന്ന നിലയിലേക്കാണ് പുലിമുരുകന്‍ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. 
 
ഇന്ത്യ ഒട്ടാകെ 331 തീയേറ്ററുകളിലായിരുന്നു പുലിമുരുകന്‍ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ നാല് കോടി എന്ന ഫിഗര്‍ മറികടന്നെന്നാണ് ചിത്രവുമായി അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. കേരളമൊട്ടാകെയുള്ള എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലേയും എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്‌ഫുള്‍ ആയിരുന്നതിനാല്‍ ഈ കണക്കില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യത കണുന്നില്ല.   
 
ഇനി ആദ്യദിന കളക്ഷന്‍ നാല് കോടിക്ക് തൊട്ടുതാഴെ നിന്നാലും മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിങ്ങ് ലഭിക്കുന്ന ചിത്രമായി മാറുകയാണ് പുലിമുരുകന്‍. കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ഏറ്റവും വലിയ ഓപണിങ്ങ് ലഭിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ അവയുടെ കളക്ഷനെല്ലാം പഴങ്കതയാക്കി മുന്നേറുകയാണ് ഇപ്പോള്‍ പുലിമുരുകന്‍.

കേരളത്തിന്റെ സ്വന്തം വള്ളം കളികൾ

            കേരളത്തിന്റെ സ്വന്തം വള്ളം കളികൾ 


ചമ്പക്കുളം വള്ളംകളി






വേദി : ചമ്പക്കുളം, ആലപ്പുഴ ജില്ല

പ്രശസ്തമായ ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ മത്സര വള്ളം കളി സീസണ് ആരംഭം കുറിക്കുന്നത്. അലംകൃതമായ വള്ളങ്ങളും, ഓണപ്പരപ്പിലെ നിശ്ചലദൃശ്യങ്ങളും നൂറടിയോളം നീളമുള്ള രാജകീയമായ ചുണ്ടന്‍ വള്ളങ്ങളുമണിനിരക്കുന്ന ഗംഭീരമായ ജലഘോഷയാത്ര ഈ വള്ളംകളിക്ക് മാറ്റുകൂട്ടുന്നു.

യാത്രാസൗകര്യം

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ, ഏകദേശം 26 കി. മീ. അകലെ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ. അകലെ.

നെഹ്രുട്രോഫി വള്ളം കളി


വേദി : പുന്നമട കായല്‍, ആലപ്പുഴ ജില്ല


കേരളത്തിലെ കായല്‍ പരപ്പുകളില്‍ അരങ്ങേറുന്ന ജലോല്‍സവങ്ങളില്‍ ഏറ്റവും പൊലിമയാര്‍ന്നതും പ്രശസ്തവും നെഹ്രുട്രോഫി വള്ളം കളി തന്നെ. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഈ മത്സര വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു സമ്മാനിച്ച ട്രോഫിക്കു വേണ്ടി ജലരാജാക്കന്മാരായ ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കുന്നു. ഇതോടൊപ്പം അലങ്കരിച്ച വള്ളങ്ങളും വര്‍ണ പൊലിമയാര്‍ന്ന ഫ്‌ളോട്ടുകളും അണിചേരുന്ന ഘോഷയാത്ര അപൂര്‍വമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു.

യാത്രാസൗകര്യം

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ, 8 കി. മീ.
  • സമീപ വിമാനത്താവളം : ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കി. മീ. അകലെയുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

ആറന്മുള്ള വള്ളംകളി

വശ്യമാന്ത്രികതയില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അനുഷ്ഠാനപരമായ ജലോല്‍സവമെന്ന നിലയില്‍ ആറന്മുള്ള വള്ളംകളി പ്രാധാന്യം നേടുന്നു. ഓണക്കാലത്തിന്റെ ദൃശ്യസമൃദ്ധിക്കിടയില്‍ പമ്പാനദിയിലെ ഓളങ്ങളില്‍ തെന്നിതെന്നി അതിവേഗം നീങ്ങുന്ന രാജപ്രൗഢിയാര്‍ന്ന ചുണ്ടന്‍ വള്ളങ്ങള്‍ എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ്.

ഈ വള്ളം കളി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അനുഷ്ഠാനപരമായ ഒരു തലം കൂടിയുണ്ട്. മുന്‍കാലങ്ങളില്‍, ആറന്മുള ക്ഷേത്രത്തിലെ വിഖ്യാതമായ തിരുവോണ സദ്യയ്ക്കാവശ്യമായ വിഭവങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളിലാണ് കൊണ്ടു വന്നിരുന്നത്. ഈ യാത്രയുടെ ഓര്‍മപുതുക്കല്‍ കൂടിയാണ് ആറന്മുള വള്ളം കളി.

യാത്രാസൗകര്യം

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ചെങ്ങന്നൂര്‍, ഏകദേശം 10 കി. മീ. അകലെ
  • സമീപ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 117 കി. മീ. അകലെ.

  • പായിപ്പാട് വള്ളംകളി 

വേദി : പായിപ്പാട് ആറ്, പായിപ്പാടിനു സമീപം, ആലപ്പുഴ ജില്ല


ആയിരങ്ങളെ ആകര്‍ഷിക്കുന്ന പായിപ്പാട് വള്ളംകളി ഒരുമയുടെ ഉത്സവമാണ്. ഈ വള്ളംകളി മല്‍സരത്തിലുടനീളം കാണികളുടെ പ്രോല്‍സാഹനവും ആര്‍പ്പുവിളികളും തുഴച്ചില്‍ക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നു.

ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും, നാടന്‍ കലാ പ്രകടനങ്ങളും, വള്ളങ്ങളില്‍ അണിയിച്ചൊരുക്കുന്ന ഫ്‌ളോട്ടുകളും പായിപ്പാട് വള്ളംകളിയെ ശ്രദ്ധേയമാക്കുന്നു.

യാത്രാസൗകര്യം

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ഹരിപ്പാട്, ഏകദേശം 5 കി. മീ. അകലെ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ. അകലെ.

  • കൂടുതൽ അറിയാൻ കേരളം ടൂറിസത്തിന്റെ വെബ് സന്ദർശിക്കുക  https://www.keralatourism.org/malayalam/event/

Saturday, 8 October 2016

Kerala is also known as “God’s Own Country” and “Land of Coconut Trees ....


ENTE KERALAM

















ലൈക്കുകളും കമന്റുകളും മാത്രമല്ല, ഇനി മുതല്‍ ‘പണവും’ ലഭിക്കും; നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ !

ലൈക്കുകളും കമന്റുകളും മാത്രമല്ല, ഇനി മുതല്‍ ‘പണവും’ ലഭിക്കും; നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ !


ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ഭാഗമായി ഒരു ‘ടിപ്പ് ജാര്‍’ കൂടി ചേര്‍ക്കാനുള്ള ആലോചനയിലാണ് ഫേസ്‌ബുക്ക്. ഫേസ്‌ബുക്ക് പോസ്റ്റുകള്‍ വഴി ഉപഭോക്താവിന് പണം ലഭിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം ദ വെര്‍ജ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റത്തിനായി ഫേസ്‌ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.


നിലവില്‍ പബ്ലിഷര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ആര്‍ട്ടിക്കിളുകള്‍ പരസ്യം ചെയ്ത് വരുമാനം നേടാനുള്ള അവസരമുള്ളത്. എന്നാല്‍ സാമൂഹ്യപരമായി ഏതെങ്കിലും തരത്തില്‍ ഗുണമുള്ള പോസ്റ്റുകള്‍ക്കും മറ്റും അനുബന്ധമായാണ് ‘ടിപ്പ് ജാര്‍’ വരുന്നതെങ്കില്‍ ഫേസ്‌ബുക്ക് പരസ്യ റെവന്യൂവിന്റെ ഒരു ശതമാനം ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലാവും പുതിയ മാറ്റം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.    

കൂടാതെ ഫേസ്‌ബുക്ക് വീഡിയോ അവസാനിക്കുന്ന വേളയില്‍ പ്രത്യക്ഷപ്പെടുന്ന സജഷന്‍ ബോക്‌സില്‍ പരസ്യങ്ങള്‍ കൊണ്ടു വരുന്നതിനായുള്ള നീക്കങ്ങളും കമ്പനി ആരംഭിച്ചതായാണ് വിവരം. ഇനിയും കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരാനുണ്ടെങ്കിലും പുതിയ ആശയങ്ങള്‍ ഫേസ്‌ബുക്കിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും ഇല്ല.

Friday, 7 October 2016

Chicken 65 is a spicy and tasty deep fried chicken served as an appetizer...

 Chicken 65



Chicken 65 is a spicy and tasty deep fried chicken served as an appetizer. Different variety of spices is used for marinating the chicken. Aji no moto and red food color are also used for making chicken 65. Any ways I’m skipping these two ingredients.


Ingredients:To marinate:


  1. Chicken- 250gm

  1. Ginger garlic paste-2tbsp
  1. Turmeric powder- ½ tsp
  1. Kashmiri chilly powder-2tsp
  1. Cumin powder- ½ tsp
  1. Pepper powder-1tsp
  1. Egg-1
  1. Corn flour-2tbsp
  1. Salt-to taste
  1. Lemon juice-2tbsp
  •  Marinate chicken with all these ingredients for overnight or at least 5 hours.
  • Deep fry it in the oil.
To temper:
  1. Oil-2tbsp
  1. Cumin seeds- ½ tsp
  1. Sugar-a pinch
  1. Chopped ginger-1tbsp
  1. Chopped garlic-1tbsp
  1. Chopped green chilly-1tsp
  1. Pepper powder- ½ tsp
  1. Kashmiri chilly powder- ½ tsp
  1. Salt-to taste
  1. Chilly tomato sauce-2tbsp
  1. Curry leaves-2string
  1. Coriander leaves-few
  •  Heat oil in a pan, when its hot add a pinch off sugar in to it.
  • Suddenly add cumin seeds and let it splutter.
  • Add chopped ginger, garlic, curry leaves and green chilly, sauté until fragrant.
  • Add pepper powder, chilly powder and salt followed by chilly tomato sauce.
  • Add chicken pieces , mix well and switch off the flame.
  • Sprinkle coriander leaves.

പേര് കേട്ട് ആരും ഞെട്ടണ്ട !ഇപ്പോൾ ചക്കച്ചൊള നാളെ ചക്കക്കുരു, മാങ്ങണ്ടി ,ഒണക്കചെമ്മീൻ എന്നിങ്ങനെയുള്ള പേരുകളിലും ഈ ന്യൂ ജെനറേഷൻ പിള്ളേർ ഷോപ്പുകൾ തുറന്നേക്കാം

പേര് കേട്ട് ആരും ഞെട്ടണ്ട !


പേര് കേട്ട് ആരും ഞെട്ടണ്ട ! നമ്മൾ പല തുണിക്കടകളുടെ പേരുകൾ  കേട്ടിട്ടുണ്ടാകും പക്ഷെ ചക്കച്ചൊള എന്നൊരു പേര് ആദ്യമായിട്ടായിരിക്കും . പേരിലെ വ്യത്യസ്തത കൊണ്ട്  നേരത്തെ പ്രസിദ്ധമായ കടയാണ് ഷുക്കൂറിന്റെ അളിയന്റെ കട . ഇപ്പൊ അവരുടെ പുതിയ സംരംഭമാണ് ചക്കച്ചൊള. യുവാക്കളുടെ ഡ്രെസ്സിനു മാത്രമായാണ് ഷുക്കൂറിന്റെ അളിയന്റെ കട എങ്കിൽ ചക്കച്ചൊള പെൺകുട്ടികൾക്കും    ആൺകുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിത്യോപയോഗ ഡ്രെസ്സുകൾക്കാണ് പ്രധാനം കൊടുത്തിരിക്കുന്നത്. ഏതായാലും ചക്കച്ചൊള എന്ന പേരുകൊണ്ട് പുതിയ ഷോപ് ഹിറ്റായിക്കൊണ്ടിരിക്കയുകയാണ്.  വരും ദിവസങ്ങളിൽ ചക്കക്കുരു, മാങ്ങണ്ടി ,ഒണക്കചെമ്മീൻ എന്നിങ്ങനെയുള്ള പേരുകളിലും ഈ ന്യൂ ജെനറേഷൻ  പിള്ളേർ ഷോപ്പുകൾ തുറന്നേക്കാം ... കാത്തിരികയുകയാണ് ജനങ്ങൾ ..


Wednesday, 5 October 2016

മോഹൻലാലിന്റെ ലൂസിഫർ വരുന്നു; കൂടെ മമ്മൂട്ടിയും!..

                    മോഹൻലാലിന്റെ ലൂസിഫർ വരുന്നു; കൂടെ മമ്മൂട്ടിയും!




മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ അടുത്ത വര്‍ഷം ഓണച്ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ, മമ്മൂട്ടി ലൂസിഫറിൽ ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 
വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്.  എല്ലാവര്‍ക്കുമൊപ്പം താനും ലൂസിഫറിന്‍റെ വരവിനായി കാത്തിരിക്കുന്നതായി മമ്മൂട്ടി അറിയിച്ചതായും നേരത്തേ റിപ്പോർട്ടുക‌ൾ വന്നിരുന്നു. ആര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.
മുരളി ഗോപി തിരക്കഥ എഴുതുന്ന ലൂസിഫറിനെ പറ്റിയുള്ള വാർത്തകൾ വർഷങ്ങളായി കേ‌ൾക്കുന്നതാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ ചിത്രം തീയേറ്ററിൽ എത്തും എന്നായിരുന്നു വാർത്ത. ഇപ്പോഴത് പൃഥ്വിരാജിന്റെ കയ്യിൽ എത്തിയിരിക്കുകയാണ്. 

Tuesday, 4 October 2016

പുത്തൻ വീട് ഡിസൈൻ ആസ്വദിക്കാം.സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് . പക്ഷെ പലരും വീട് പണിയാൻ പൈസ തയ്യാറായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും പെട്ടന്ന് വീട് പണി തുടങ്ങണം എന്നായി. നമ്മൾ കൃത്യമായി പ്ലാൻ വരക്കാൻ പോലും ശ്രെദ്ധിക്യറില്ല

പുതിയ വീട് പണിയാൻ ആഗ്രഹിക്കയുന്നവർ

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് . പക്ഷെ പലരും വീട് പണിയാൻ പൈസ തയ്യാറായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും പെട്ടന്ന് വീട് പണി തുടങ്ങണം എന്നായി. നമ്മൾ കൃത്യമായി പ്ലാൻ വരക്കാൻ പോലും ശ്രെദ്ധിക്യറില്ല . ആദ്യം വേണ്ടത് വീട് പണിയുവാൻ അനിയോജ്യമായ സ്ഥലം സജ്ജമാക്കുക എന്നതാണ്. പിന്നീട് നമ്മുടെ മനസ്സിലെ ആഗ്രഹം പോലൊരു വീടിന്റെ പ്ലാൻ മനസ്സിൽ തന്നെ വരയ്ക്കുക. അതിനെ കുറിച്ച് വീട്ടിലെ മറ്റു അംഗങ്ങളോടും കൂടി ചർച്ച ചെയ്തു അവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തീരുമാനത്തിൽ എത്തുക. അതിനു ശേഷം നല്ല കുറച്ചു വീടുകളുടെ മോഡലുകൾ കാണുക . ഇപ്പോൾ ഇന്റർനെറ്റിൽ ധാരാളം വീടുകളുടെ ഫോട്ടോസ് ലഭ്യമാണ്. ശേഷം ഒരു നല്ല എൻജിനീയറെ സമീപിച്ചു നമ്മുടെ സങ്കല്പത്തിലെ  പ്ലാനും നമ്മുടെ ആവശ്യങ്ങളും പറയുക. നിർബന്ധമായും നമ്മുടെ സ്ഥലം അദ്ദേഹത്തെ കൊണ്ട് കാണിച്ചതിന് ശേഷം മാത്രം 2,3  പ്ലാൻ ഡ്യൂപ്ലിക്കേറ്റ് വരപ്പിക്കുക. അതിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്തു മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തി അതിന്റെ  ഒരുകോപ്പി എടുത്തു അവരവരുടെ വിശ്വാസ മനുസരിച്ചു കുറ്റി അടിക്കുന്നവരെ സമീപിച്ചു പ്ലാനും നമ്മുടെ സ്ഥലവും കാണിക്കുക.പിന്നീട് അവരുടെയും നിർദ്ദേശം കേട്ടതനുസരിച്ചു വേണം എൻജിനീയറുടെ അടുത്ത് ചെല്ലാൻ .. അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിച്ചു പ്ലാൻ വരപ്പിക്കുക . പിന്നീട് ഒരു മാറ്റവും വരുത്താൻ പാടുള്ളതല്ല . വർക്ക് കൊടുക്കുമ്പോൾ നല്ല എക്‌സ്‌പീരിയൻസ് ഉള്ളവരെ മാത്രം ഏല്പിക്കുക. മുമ്പ് അവർ ചെയ്തിട്ടുള്ള രണ്ടോ മൂന്നോ വർക്കുകൾ പോയി കാണുക. സാധിക്കുമെങ്കിൽ എൻജിനീയറുടെ മേൽനോട്ടം ഉറപ്പു വരുത്തുക . എലെക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ പരമാവധി  ആ പ്രേദേശത്തു തന്നെയുള്ള പരിചയ സമ്പന്നരായ ഒരു ടീമിനെ ഏല്പിക്കുന്നതാവും നല്ലത്. കാരണം പിന്നീട് ചെറിയ മെയിന്റൻസുകൾ വരുമ്പോൾ അത് പെട്ടന്ന് മനസിലാക്കാനും മറ്റും അവർക്കു പെട്ടന്ന് സാധിക്കും .  അവരുടെ നിർദ്ദേശമനുസരിച്ചുകൊണ്ടും പോകുകയാണെങ്കിൽ വാട്ടർ ലൈൻ പോലുള്ള വിവിധ ഹോളുകളും മാറ്റുപൈപ്പുകൾക്കും പണിതത്തിനു ശേഷമുള്ള കുറെ വെട്ടിപൊളി ഒഴിവാക്കാൻ സാദിക്കും. അതുപോലെ കുറെ കാര്യങ്ങൾ ശ്രെദ്ധിക്കാനുണ്ട് .
   .ബാക്കി എല്ലാം പിന്നീടുള്ള പോസ്റ്റുകളിൽ പറയുന്നതാണ്.. എന്റെ ചെറിയ അറിവുകൾ നിങ്ങൾക്കും പകർന്നു നൽകിയതിൽ ഞാൻ സംതൃപ്തൻ ..സ്നേഹത്തോടെ സലിം മാമ്പ്ര ......

കുറച്ചു വീടുകളുടെ മോഡലുകൾ താഴെ കാണാം