മീശപ്പുലിമല
ചാര്‍ളിയെന്ന സിനിമയില്‍ മീശപ്പുലിമലയെന്ന സ്ഥലത്തേക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും അതിന് മുന്‍പെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായ ഒരു സ്ഥലമാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ് ഇത്. മൂന്നാറിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററോള ഉയരത്തിലാണ് ഈ കൊടുമുടി.
മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍
മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്...
ചെമ്പ്രപീക്ക്
കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.
പൈതല്‍ മല
കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ് വഴി പൈതല്‍ മലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. തളിപറമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമായ പൈതല്‍മലയില്‍ കുടുംബങ്ങളോടൊപ്പം വീക്കെന്‍ഡ് ട്രിപ്പിന് എത്തുന്നവര്‍ ധാരാളമുണ്ട്
ഇല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാരികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശിച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

മലക്കപ്പാറ
ഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്. അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ ബൈക്ക് യാത്ര ചെയ്തിട്ടുള്ളവരുടെ യാത്ര വിവരണങ്ങള്‍ ദിവസേന സോഷ്യല്‍ മീഡിയകളില്‍ കാണാം
മലക്കപ്പാറയില്‍ എത്തിച്ചേരാന്‍
ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി മലക്കപ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരികള്‍ക്കായി ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാലക്കുടിയില്‍ നിന്ന് 80 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം
തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.
തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. അപൂര്‍വയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി..
റാണിപുരം
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.
ധോണി വെള്ളച്ചാട്ടം
അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.
കവ
പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥലം പ്രശസ്തമായത്. പാലക്കാട് നിന്ന് കവയിലേക്ക് ബസുകള്‍ ലഭ്യമാണ്.
തെന്മല
കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.
നിലമ്പൂര്‍
സോഷ്യല്‍ മീഡിയ പ്രശസ്തമാക്കിയ പിക്നിക്ക് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്...
ചൊക്രമുടി
![]() |
Add caption |
ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.
ചൊക്രമുടിയില്‍ എത്തിച്ചേരാന്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡില്‍ നിന്ന് ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം

ഇലവീഴാപൂഞ്ചിറ
സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം
നെല്ലിയാംപതി
നെല്ലിയാംപതി. പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാംപതി അറിയപ്പെടുന്നത്.
മഴക്കാലമായാൽ ഒരുപാട് വെള്ളചാട്ടങ്ങൾ ഉള്ള സ്ഥലമാണ് നെല്ലിയാംപതി.

കക്കയം
കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിനു താഴെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ച് .
താമരശ്ശേരിയിൽ നിന്നും എസ്റ്റേറ്റ് മുക്ക് വഴി ഇവിടെയെത്താം. അടിയന്തിരാവസ്ഥ കാലത്ത് 1976 ൽ സ .രാജനെ ഉരുട്ടി കൊന്നതിനു ശേഷം ഇവിടെയാണ് മൃതദേഹം വലിച്ചെറിഞ്ഞത് എന്നു കരുതപ്പെടുന്നു. താഴെ വനം വകുപ്പിന്റെ കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കണം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ഡാമിലൂടെ സ്പീഡ് ബോട്ടിലുള്ള യാത്ര ഒരു അനുഭവമാണ്. 5 പേർക്ക് 750 രൂപയാണ് നിരക്ക്. ബോട്ടു യാത്രക്കിടെ കാട്ടുപോത്തിനെയും ചിലയിനം പക്ഷികളെയും കാണാൻ കഴിഞ്ഞു. ഇങ്ങോട്ടേക്ക് ബസ് സർവീസ് ഇല്ല. തീരെ ഇടുങ്ങിയതും അപകട സാധ്യത ഏറിയതുമായ റോഡായതിനാൽ വളരെ ശ്രദ്ധിച്ചും, വളവുകളിൽ ഹോൺ മുഴക്കിയും, മുകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പരമാവധി മുൻഗണന നല്കിയും വേണം വണ്ടി ഓടിക്കാൻ. ഡാമിനു സമീപം ഒരു മിൽമ ബൂത്ത് പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം വേണ്ടവർ കയ്യിൽ കരുതുന്നതാണുത്തമം.

ഗവി
പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
പാലക്കയം തട്ട്
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്പുലിക്കുരുമ്പയുടെ മുകള്‍ത്തട്ടായ പാലക്കയം തട്ട്. പൈതല്‍മല കഴിഞ്ഞാല്‍കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയ ഇൌ മലയുടെ വിശേഷങ്ങള്‍
പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരു ന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം..

റോസ് മല
കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്റര്‍ പോയാല്‍ റോസുമലയായി.
സത്രം
പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.
ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ് സെർവ്വീസ് ഉണ്ട്. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക് തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.

പൊന്മുടി
പോകാം.. മഞ്ഞിൽ കുളിക്കാം മഴ മേഘങ്ങളെ തൊടാം.
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക.

കേരള കുണ്ട് വെള്ളച്ചാട്ടം.
മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം
വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്.

കൊടികുത്തിമല
ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ് കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല.
മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
പെരിന്തൽമണ്ണ / അമ്മിനിക്കാട് - ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം.
കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർ ക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ് .......
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും.
താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് ....
കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു ..
അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത് .
വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല.
മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
പെരിന്തൽമണ്ണ / അമ്മിനിക്കാട് - ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം.
കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർ
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും.
താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് ....
കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു ..
അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത് .
ഉളുപ്പൂണി
വാഗമണ്‍ പോകുന്ന സഞ്ചാരികൾക്ക് മനോഹരമായ മറ്റൊരു ലോക്കേഷൻ കൂടി.
ഉളുപ്പൂണി : ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്.
പുള്ളിക്കാനം- വാഗമൺ വഴിയിൽ ചോറ്റുപാറ എന്ന ചെറിയ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 5 കി. മി മാത്രമേ ഉള്ളു ഈ മനോഹരമായ സ്ഥലത്തേക്ക് . കുളമാവ് ഡാമിന്റെ ഒരു മനോഹരമായ വിദൂര ദൃശ്യവും , നല്ലൊരു ട്രക്കിങ്ങ് അനുഭവവും ലഭിക്കുന്നു.

No comments:
Post a Comment