1,കുറച്ചു പുതിനയില, കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖക്കുരുവിന്റെ പാടുകളും അപ്രത്യക്ഷമാവും.
2.മുള്ളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
3.നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റുനീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങുകയും ചെയ്യും.
4.പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
5.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലയുടെ നീര് മുഖത്തുതേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
6.മുഖക്കുരുവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.
7.മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
കൊഴുപ്പ് കൂടുമ്പോഴും എണ്ണമയം വര്‍ധിക്കുമ്പോഴും മുഖക്കുരു ഉണ്ടാകും. ആവികൊളളുന്നത് നല്ലതാണ്. മുഖക്കുരു പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
No comments:
Post a Comment