this my blog
this my blog
Saturday, 1 October 2016
കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കു
മുഹര്‍റം ഒന്ന് ഞായറാഴ്ച
കോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ബുഖാരി, കെപി ഹംസ മുസ്‌ല്യാ ഖലീലുല്‍ര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദിര്‍ മുസ് ല്യാര്‍ എന്നിവര്‍ അറിയിച്ചു.
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ ...3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ എത്തി .3 ജിബിയുടെ റാം ,13മെഗാപിക്സലിന്റെ ക്യാമറ, 5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920x1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1.6GHz ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഈ സ്മാർട്ട് മോഡലിന്റെ പ്രധാന സവിശേഷതകളാണ് .256GBവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഒഎസ് പ്രവർത്തിക്കുന്നത്. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഗാലക്സി ജെ 7പ്രൈം വിപണിയിൽ എത്തിയിരിക്കുന്നത്. 18,790 /- രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില . .
Highlights
***********************
1 Year Manufacturer Warranty
- RAM:3 GB
- Screen Size (in cm):13.97 cm (5.5)
- Rear Camera:13 MP
- Metal Unibody
- Fingerprint Sensor
- S Power Planning
- Front Camera:8 MP
- 4G voLTE
- Internal Memory:16GB
- Octa-core 1.6 Ghz
- S Secure
- Battery Capacity (in mAh):3300 mAh
1 Year Manufacturer Warranty
Wednesday, 28 September 2016
5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം
5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ
കുറഞ്ഞ ചിലവിൽ മികച്ച സേവനം
അൽകട്ടലിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .pixi-4-plus എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1GB യുടെ റാം ,കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇത് കാഴ്ചവെക്കുന്നുണ്ട് .
32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 4,999രൂപയാണ് .
Tuesday, 27 September 2016
നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല
ഇന്ന് പതിനൊന്നു ദിവസമായി ഞാൻ മരിച്ചിട്ട് ..........ഇപ്പോൾ എന്റെ ശരീരം എല്ലുകളും അഴുകിയ ഇച്ചിരി മാംസം മണ്ണിനോട് കൂടിക്കുഴഞ്ഞതും ആണ്........എനിക്കെന്തോ ഇപ്പോഴെങ്ങോട്ടും പോകണം എന്ന് തോന്നുന്നില്ല ,പക്ഷെ എന്തോ എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നല്ലോ....
എന്റെ ഫോട്ടോയുടെ മുന്നിൽ ലൈറ്റ് കത്തുന്നു ... എന്റെ ശരീരം മാത്രം ആണ് പോയത് ...ഓർമയിൽ ഇവർക്ക് ഞാൻ രൂപം ഉള്ളതാണ് ...എല്ലാരും കൂടി എങ്ങോട്ടാണ് ...? ഞാനും കേറാം വണ്ടിയിൽ ..,ഓ ഈ റൂട്ട് ആണല്ലോ ..........കുനിശ്ശേരി - ത്രിപ്പാളൂർ- ആലത്തൂർ - പഴമ്പാലക്കോട് - തിരുവില്ല്വാമല ....! വണ്ടി നിന്നു... അപ്പോൾ എന്റെ കർമം ചെയ്യാൻ വന്നതായിരുന്നല്ലേ ...?
എള്ളും... അരിയും കുഴച്ച ഒരു ഉരുള ......എന്റെ പേരും നാളും ചൊല്ലി മാറ്റി വെച്ചു.....വാഴയിലയിൽ പിന്നെയും രണ്ടുമൂന്നു ഉരുളകൾ ....എനിക്കുമാത്രമല്ല ഇതിനുമുൻപ് കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും കൂടിയാണ് ബലി... ഞങ്ങൾ മരിച്ചവർ ..മിഥ്യകൾ ... ജീവിച്ചിരിക്കുന്നവരുടെ ഓർമകളിൽ മാത്രം ജനിക്കുന്നവരാണല്ലോ ....
കുറച്ചു പൂക്കൾ എല്ലാരുടെ കയ്യിലും ഉണ്ടല്ലോ.... പണ്ട് ബാക്കിവരുന്ന പൊടിയരിയും ,റേഷനറിയും ചേർത്ത് അരച്ച് ഉണ്ടയുണ്ടാക്കി നടുവിൽ ശർക്കരയും ,തേങ്ങയും ഇട്ടു ആവിയിൽ വേവാൻ വെച്ച് അച്ഛമ്മകൊണ്ടുത്തരുന്ന പലഹാരത്തിന്റെ ഓർമ വന്നു അപ്പോൾ
അതെല്ലാം കൂടെ നിളയിലേക്ക് വലിച്ചറിഞ്ഞു അവർ കര കേറുന്നു...അതെ എന്റെ ഓർമയുടെ അവസാനം ......മഴവെള്ളം ഒലിച്ചിറങ്ങി കുത്തിയൊലിക്കുന്ന ഭയാനകമായ വെള്ളത്തോടൊപ്പം ആ പൂക്കളും ഒഴുകിപ്പോകുന്നു.... ആണ്ടിലൊരിക്കൽ കരകവിയുന്ന നിളയുടെ ആഴങ്ങളിലേക്ക് എന്റെ ഓർമപ്പൂക്കൾ അകന്നു പോയിക്കൊണ്ടിരുന്നു
അവരൊക്കെ കേറിയപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി .....ഞാൻ എവിടേക്ക് പോകും ...? കർമം ചെയ്തോഴുക്കിവിട്ട പൂക്കൾക്കൊപ്പമോ.... ? അതോ ഫോട്ടോയിൽ കുടിയിരുത്തിയ രൂപത്തിന്റെ അകത്തേക്കോ ......? അതോ മണ്ണിനടിയിലെ എല്ലിൽ കഷണത്തിലെക്കോ ..... ? ഞാൻ വീണു പോകുകയാണല്ലോ ദൈവമേ ...?
******************************************************************************************************
കുറെ നേരമായല്ലോ എന്താണ് ശബ്ദം, ഞാൻ പതിയെ കണ്ണുതുറന്നു
"അയ്യോ ഞാനിതു എവിടെയാണ് ....? "
"പേടിക്കണ്ട ...നീ ഇനി മുതൽ ഇവിടെ ആണ് ..."
'നിങ്ങൾ ആരാ "?
"എന്നെ നീ എന്ത് വേണേലും വിളിച്ചോ .... കാലൻ എന്നോ ,പിശാശ് എന്നോ ,സ്വർഗം എന്നോ നരകം എന്നോ ...ദൈവം എന്നോ ..."
"അപ്പോൾ നിങ്ങളാണോ ദൈവം "?
"അതെ"
"നിങ്ങൾക്കെന്താ മനുഷ്യ രൂപം ..."
"എനിക്ക് എന്ത് രൂപം വേണം എന്ന് തീരുമാനിച്ചത് നിങ്ങളല്ലേ ...? എന്നെ നിങ്ങൾ മനുഷ്യ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു ....അതാണ് നിങ്ങൾക്ക് പരിചയം ...അതോണ്ടാണ് ഈ രൂപം "
"നിങ്ങൾ ഹിന്ദു ദൈവം ആണോ "?
"അതും നിങ്ങൾ അല്ലെ തീരുമാനിച്ചത്.......ഞാൻ ഒന്നേ ഉള്ളൂ ,ഒരു രൂപവും , ഒരു ഭാവവും ,പക്ഷെ നിങ്ങൾക്കത് അഞ്ജാതമായതിനാൽ നിങ്ങൾ എനിക്ക് മതങ്ങൾ നൽകി രൂപങ്ങൾ നല്കി ,കടമകൾ നല്കി ....''
"അപ്പോൾ അതൊന്നും ഒന്നുമല്ലെന്നോ ...? നിങ്ങടെ പേരിലല്ല ദൈവമേ ഞങ്ങടെ ആൾക്കാർ തമ്മിൽത്തല്ലുന്നത് "?
"അല്ല ....വിവേകം കൂടിപ്പോയി കുഴപ്പമാണ് നിങ്ങൾക്ക് "
"ഉം "
"നീ എന്തിനു ഇവിടെ വന്നൂ ?"
"എനിക്ക് ജീവിച്ചു മടുത്തു "
"പിന്നെന്താണ് നീ കരയുന്നത് ,,,, "
"എനിക്ക് ജീവിക്കാൻ തോന്നുന്നൂ ..."
"ഞാൻ ഒറ്റക്കാണ് എന്ന് വിചാരിച്ചു അതാണ് മരിച്ചത് ...പക്ഷെ അന്ന് എല്ലാവരും വന്നപ്പോൾ........... എനിക്ക് എല്ലാരും ഉണ്ടായിരുന്നു ലെ ...ന്റെ തെറ്റായിരുന്നു ,"
"അതെ നിന്റെ തെറ്റ് തന്നെ "
"എനിക്കൊരു ജന്മം കൂടിത്തരുമോ ..."?
'എന്തിനാണ്.....ഇനിയും മരിക്കാനോ ,,"
" ശവത്തിൽ കുത്തല്ലേ ദൈവമേ ....എനിക്കിപ്പോൾ അറിയുന്നു ജീവിതം എന്തെന്ന് ..."
"ഒരിക്കലും ഇല്ല ....നിനക്കതിനുള്ള യോഗ്യതയില്ല .....നീ അതുകണ്ടോ ...? ദൈവം കൈ ചൂണ്ടിയിടത്തേക്കു ഞാൻ നോക്കി ....
എത്രപേരാണ് ഓരോ ദിവസവും അപകടങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത്...? , അവരുടെ തെറ്റുകൊണ്ടാണോ...." പ്രതീക്ഷകളോടെ പോകുമ്പോൾ കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ എല്ലാം തീർന്നവർ ...
..........................................................
അതുകണ്ടോ അബോർഷൻ നടത്തി ഇവിടെ എത്തിയ വിടരും മുന്നേ കൊഴിഞ്ഞവർ ..ആരുടെയൊക്കെയോ പാപഫലങ്ങൾ ,......അവരുടെ തെറ്റാണോ ?
അപ്പുറത്ത് കണ്ടോ കുഞ്ഞുങ്ങൾ...ഓരോ അസുഖം കൊണ്ട് ഇവിടെ എത്തിയവരാണ് ... ജീവിതമെന്തെന്നു അറിയും മുൻപേ ...അവരിലോരോരുത്തരും മണ്ണിലേക്ക് പിറന്നുവീണതു ഒരായിരം സ്വപ്നങ്ങളുടെ ഫലമായാണ് .....അവരുടെ കുറ്റം കൊണ്ടാണോ .....?
.......................................
അതുകണ്ടോ നീ ജീവിക്കുന്ന നാടിനു വേണ്ടി ജീവൻ കൊടുത്തവർ ...നിന്നെയൊക്കെ സംരക്ഷിക്കാനായി സ്വയം ഇല്ലാതാവുമെന്നറിഞ്ഞിട്ടും പോരാടിയവർ ...?
അങ്ങോട്ട് നോക്കൂ ...നിനക്കൊരിക്കലും വരുത്താത്ത വേദനങ്ങൾ നിറഞ്ഞ രോഗങ്ങൾ അവർക്കു ഞാൻ കൊടുത്തപ്പോൾ ഇവിടെയെത്തിയർ...?
ഇവരൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ നിനക്ക് മാത്രം ഞാനെന്തിനു ഇനിയൊരു ജന്മം തരണം ?
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു ദൈവത്തിനു മുന്നിൽ , തല താഴ്ത്തിനിന്നു ......ദൈവം തുടർന്നു
നിനക്ക് എന്തിന്റെ കുറവായിരുന്നു ....? ആവശ്യത്തിനു വിദ്യാഭ്യാസം, നല്ല കുടുംബം ,ബന്ധുക്കൾ ,,സുഹൃത്തുക്കൾ .... പിന്നെയും ഇങ്ങനെ ചെയ്തു ...?
നീ അതുകണ്ടോ ...?
ഞാൻ അവർക്ക് കൈ കൊടുത്തില്ല ......കാലുകൊണ്ട് അവർ ജീവിച്ചു
ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കെട്ടും ആംഗ്യത്തിലൂടെയും ,അക്ഷരങ്ങളിലൂടെയും അവർ ജീവിച്ചു
ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കെട്ടും ആംഗ്യത്തിലൂടെയും ,അക്ഷരങ്ങളിലൂടെയും അവർ ജീവിച്ചു
ഞാനവർക്ക് കണ്ണുകൊടുത്തില്ല ...കേട്ടുകൊണ്ടവർ ജീവിച്ചു
ഞാനവർക്ക് നിന്നെപ്പോലെ ആരോഗ്യമുള്ള ശരീരം കൊടുത്തില്ല ..അനാരോഗ്യങ്ങളെയും വേദനകളെയും മറികടന്നു അവർ ജീവിച്ചു
ഞാനവർക്ക് നിന്നെപ്പോലെ ആരോഗ്യമുള്ള ശരീരം കൊടുത്തില്ല ..അനാരോഗ്യങ്ങളെയും വേദനകളെയും മറികടന്നു അവർ ജീവിച്ചു
അവർക്കു ഞാൻ മാറാ വ്യാധികൾ കൊടുത്തു...മണ്ണിൽ നിന്നും പോവാൻ മനസ്സില്ലാതെ അവരതിനെ അതിജീവിച്ചു
ഞാനവർക്ക് ഉറ്റവരെ നൽകിയില്ല ...ജീവിതത്തിനിടയ്ക്കു എന്നെങ്കിലും കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരുണ്ടെന്ന് അവർ സമാധാനിച്ചു
ഞാനവർക്ക് ഉറ്റവരെ നൽകിയില്ല ...ജീവിതത്തിനിടയ്ക്കു എന്നെങ്കിലും കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരുണ്ടെന്ന് അവർ സമാധാനിച്ചു
ഞാൻ അവർക്ക് വിദ്യാഭ്യാസം കൊടുത്തില്ല ...അവർ പണിയെടുത്തു ജീവിച്ചു
ഞാനവർക്ക് വൈധവ്യം നൽകി ...മക്കൾക്ക് വേണ്ടിയവർ ജീവിച്ചു
അവർക്കു ഞാൻ മക്കളെ നൽകിയില്ല ...അവർ പരസ്പരം സഹകരിച്ചു ജീവിച്ചു
അവർക്കു ഞാൻ ഭക്ഷണം നൽകിയില്ല ...മുണ്ടുമുറുക്കിയുടുത്തവർ ജീവിച്ചു
ഞാനവർക്ക് വൈധവ്യം നൽകി ...മക്കൾക്ക് വേണ്ടിയവർ ജീവിച്ചു
അവർക്കു ഞാൻ മക്കളെ നൽകിയില്ല ...അവർ പരസ്പരം സഹകരിച്ചു ജീവിച്ചു
അവർക്കു ഞാൻ ഭക്ഷണം നൽകിയില്ല ...മുണ്ടുമുറുക്കിയുടുത്തവർ ജീവിച്ചു
എല്ലാം തന്നു നിന്നെ അയച്ചപ്പോൾ നിനക്ക് കിട്ടിയത് പോരാതെ ആയല്ലേ ...?
നിന്റെ കുടുംബം നീ കണ്ടോ ... നിന്നോട് എന്ത് സ്നേഹമായിരുന്നു ,പക്ഷെ നീ തിരഞ്ഞത് അവരിലെ ദേഷ്യം മാത്രം.......നിന്റെ സുഹൃത്തുക്കൾ കണ്ടോ .... നിന്റെ സഹോദരങ്ങൾ ... അവരെല്ലാം നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു .... അതുകണ്ടോ ഇന്ന് നിന്റെ അനിയന്റെ വിവാഹം ആണ്...........ഇപ്പോൾ നീ അവിടെ വേണ്ടതല്ലേ ?????
അതുകണ്ടോ നീ ഒരുപാട് ഇഷ്ട്ടപെട്ട നിന്റെ പ്രണയം ......കയ്യിലൊരു വാവയേയും കണ്ടോ ...നീ ഉണ്ടെങ്കിൽ അതിന്റെ അമ്മ നീ ആയിരിക്കില്ലേ .....??????
അങ്ങോട്ട് നോക്ക് നിന്റെ അമ്മ ഇത്രനാളും എത്ര കഷ്ട്ടപെട്ടു വീട്ടിലെ പണിയൊക്കെ ചെയ്യാൻ....? പെണ്മക്കൾ വളർന്നാൽ അമ്മയുടെയും ആൺമക്കൾ വളർന്നാൽ അച്ഛന്റെയും കയ്യാറുമെന്നു പറഞ്ഞു കേട്ടിട്ടില്ലായിരുന്നോ നീ ? പിന്നെ നിന്റെ മരണം ചുറ്റി വളച്ചു കഥകൾ വന്നപ്പോൾ അവർ എത്രെ വിഷമിച്ചു എന്നറിയാമോ ...?
അതെ നീ സ്വാർത്ഥ ആയിരുന്നു നിന്റെ കാര്യത്തിൽ ......നാളെ നിന്റെ ഫോട്ടോ വീട്ടിൽ നിന്ന് മാറ്റും ...നിന്റെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കുമേ നിന്നെയറിയൂ വരുന്ന മരുമകൾക്കും നാട്ടുകാർക്കും നീയൊരു കെട്ടുകഥ മാത്രമാണ് ... അതോടെ കഴിഞ്ഞു നീ ...... പിന്നെ നീ എവിടെയും ഇല്ല ..... നിന്നെ ഓർക്കാൻ നിന്നിൽ ഒരു പിന്തുടർച്ചയും അവശേഷിപ്പിച്ചിട്ടില്ല ...
ഇതാണോ നീ നിന്നെ നോക്കി വളർത്തിയെ വീടിനും ..... സംരക്ഷിച്ച സമൂഹത്തിനും നല്കിയ പ്രതിഫലം ...?????? ഓരോ ജന്മങ്ങൾക്കും ഓരോ കർത്തവ്യങ്ങളുണ്ട് അത് മറന്നാൽ പിന്നെ മനുഷ്യഗണത്തിൽ എങ്ങനെ പെടുത്തും ഞാൻ ...?
നിന്റെ സുഹൃത്താണോ നിന്റെ പ്രശ്നം ...അവൾ ജീവിക്കുന്നു സന്തോഷമായി ..,നീയോ ??????
ജീവിതത്തെ പേടിച്ചു തോറ്റൊടിയവൾ........ ജീവിച്ചു കാണിക്കണമായിരുന്നു..... പിന്നെ നീ വെറുത്തു നിന്റെ പിതാവിനെ ......,നിന്നെ ഓമനിച്ചു നടന്ന മനുഷ്യൻ ......., മദ്യം അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു ഇങ്ങനെ .... ,കണ്ടോ നിന്റെ കുടുംബം അയാൾക്ക് ഇപ്പോൾ മാപ്പ് കൊടുത്തിരിക്കുന്നു .... ഇപ്പോൾ നീയെവിടെ ആവശ്യമായിരുന്നില്ലേ ...? ആ ഏറ്റുപറച്ചിലുകൾ പറഞ്ഞേനെലോ ...ആ കണ്ണുനീർ തുള്ളികൾ ചെയ്തേനെലോ നിന്നോട് പ്രായശ്ചിത്തം
തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല കുട്ടി ...പക്ഷെ ക്ഷമിക്കാനും ,പശ്ചാതപിക്കാനും ,പിണങ്ങാനും, ഇണങ്ങാനും കഴിയുന്നവരാണ് മനുഷ്യൻ ,...അപ്പോൾ നിന്നെ എന്ത് വിളിക്കണം....?
ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിന്റെ ആത്മാഭിമാനം ആണ്......ഉത്തരം നിന്റെ മരണം എന്ന് നീ പറഞ്ഞു.........പക്ഷെ അതുതെറ്റെന്നു കാലം തെളിയിച്ചു .... അവിടെനിന്റെ നിരപരാധിത്തം നിന്നോടൊപ്പം പോയി ....ആർക്കും ഉപകാരമില്ലാത്തൊരു ജന്മം ...!
നീയതുകൊണ്ടോ പ്രണയനൈരാശ്യം കാരണം ജീവിതം കളഞ്ഞവർ .....? എന്തിനു വേണ്ടി ആയിരുന്നു...? ആർക്ക് വേണ്ടി.....???? ഇവർക്കൊക്കെ വേണ്ടി കഷ്ട്ടപെടുന്നവരെ ഓർത്തോ???? ഇവർക്ക് കിട്ടാത്തതിനെ കുറിച്ചുമാത്രം ചിന്തിച്ചു ... നിന്നെപ്പോലെ ഈ ലോകത്തിൽ അവരുടേതായി ഒന്നുമാവശേഷിപ്പിക്കാതെ പോയവർ ... ആരെങ്കിലും വേദനിച്ചു കരയുമെന്നാണെങ്കിൽ തെറ്റിപ്പോയി ...കാലം മായ്ക്കാത്ത മുറിവുകൾ കുറവാണ് ..
മനസ്സിലാണ് പ്രണയം വേണ്ടത്.....അതുപോകുമ്പോൾ മരിക്കുന്നവർ മറക്കുന്ന ഒന്നുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ട്ടപെടുന്നവരുടെ മുന്നിൽ അവർക്ക് പുല്ലു വില പോലും ഉണ്ടാവില്ലെന്ന് ....നിനക്കും ... ഈലോകം കാത്തിരിക്കുകയാണ് നിങ്ങള്ക്ക് വേണ്ടി .. അപ്പോൾ അതുപേക്ഷിക്കുന്നതിൽ എന്തർത്ഥം ...
ഒരു ജന്മമേ ഉള്ളൂ ഭൂമിയിൽ..... ആകാശത്തോളം പ്രശ്നങ്ങൾ ഉണ്ടാകും അത് അതിജീവിച്ചു ജീവിക്കുന്നവരാണ് വിജയി ........,നീ തോൽവിയാണ് ........ഒരിക്കലും ജയം ഇല്ലാത്ത ഒരുവൾ .... നീ ദ്രോഹിയാണ് ........നിന്നെ സൃഷ്ട്ടിച്ച എനിക്ക് നീ തന്ന ശിക്ഷ , നിന്റെ തിരിച്ചു വരവ് ... " ദൈവം പറഞ്ഞവസാനിപ്പിച്ചു ...മറുപടി പറയാനാവാതെ ഞാൻ മുഖം താഴ്ത്തി
'ഇപ്പോഴായിരുന്നു ഞാൻ ശരിക്കും മരിച്ചത് ........!'
(ജീവന്റെ വിലയറിയാതെ പത്രങ്ങളിൽ വാർത്ത മാത്രമായിപ്പോകുന്ന ജന്മങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു....വെറുതെ എന്റെ അടുപ്പക്കാരുടെ പേര് വെച്ചിട്ടുണ്ടെന്നേ ഉളളൂ ട്ടോ ... ഒരേ ഒരു ജീവിതം ...ഇനിയൊരു പുനർജന്മമുണ്ടോ എന്നുപോലും അറിയില്ല ..അത് വെറുതെ നശിപ്പിച്ചു കളയുന്ന വിഡ്ഡികൾ ആവും മുൻപൊന്നു ചിന്തിക്കണം
പ്രിയപ്പെട്ടവരേ കുറച്ചു നാളേയ്ക്ക് വേദനിപ്പിക്കാൻ മാത്രമേ അതിലൂടെ സാധിക്കുന്നുള്ളൂ ...അതിനുശേഷം അവരും മറന്നു തുടങ്ങും ..അല്ലെങ്കിൽ നിങ്ങൾ മരിക്കുമ്പോൾ കൂടുതൽ ലാഭം അവർക്കു തന്നെയല്ലേ ...ഒരുപിടി ചോറിന്റെ എങ്കിലും ലാഭം ...മണ്ണിനു ലാഭമാണ് നിങ്ങളും നിങ്ങളുടെ പിന്തുടർച്ചക്കാരും ഉണ്ടാക്കുന്ന മാലിന്യങ്ങളിൽ നിന്നും ...സമൂഹത്തിനു ലാഭമാണ് ...നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കപ്പെടേണ്ട ആനുകൂല്യങ്ങളിൽ നിന്ന്
നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല ...
വെറും തെറ്റിദ്ധാരണകളിൽ കുടുങ്ങി ജീവിതം വേണ്ടെന്നു വെക്കും മുൻപ് മനസ്സിലാക്കണം ഇതുപോയാൽ വേറൊന്നു കിട്ടുമെന്ന് പറയാൻ ജീവൻ സൂപ്പർ മാർക്കറ്റിലെ വില്പനച്ചരക്കല്ല ...സ്വയം വിലയില്ലാതായി മാറുന്നവർ ചിന്തിക്കട്ടെ ഇനിയും തുടർച്ചകൾ വേണമോ എന്ന് ....)
വിദ്യ പാലക്കാട്
Saturday, 24 September 2016
Tuesday, 20 September 2016
പ്രവാസിയുടെ ഭാര്യ........ പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ,
പ്രവാസിയുടെ ഭാര്യ
" നീയവിടെ എന്തെടുക്കുകയാ ജോലിയുടെ ഇടയിൽ സമയമുണ്ടാക്കി വിളിക്കുമ്പോൾ നിനക്ക് ആ ഫോൺ ഒന്നെടുത്താലെന്താ?? " അങ്ങേത്തലയിൽ മൗനം.
" നിനക്കൊന്നും പറയാനില്ലേ?? " ദേഷ്യം പുകഞ്ഞു പൊങ്ങുന്നു.
" മോൾക്ക് പനിയാ അച്ചേ അവള് കരച്ചില് തന്നെയാണ്, ഞാനെന്താ ചെയ്യേണ്ടത്? നിങ്ങളോട് കൊഞ്ചിക്കൊണ്ടിരിക്കണോ !! "
മൂക്കിന്റെ അറ്റത്ത് വന്ന് വിറച്ച് നിന്ന ദേഷ്യം എങ്ങോ പോയി ഒളിച്ചത് പോലെ. അങ്ങേത്തലക്കൽ ഒരു തേങ്ങൽ കേൾക്കുന്നുണ്ട് ഒന്നും പറയാനാവാതെ ഞാനും. കുറ്റബോധമോ അതോ ദേഷ്യപ്പെടാൻ കഴിയാഞ്ഞതിന്റെ നഷ്ടബോധമോ എന്നറിയില്ല ഞാനൊന്നും മിണ്ടിയില്ല.. കുഞ്ഞിന്റെ പനി അവളെന്നോട് പറഞ്ഞില്ല എന്തിനാ വെറുതെ ദൂരെയിരിക്കുന്നവരെ വിഷമിപ്പിക്കുന്നത് എന്ന് കരുതിക്കാണും, പാവം എന്നിട്ടും ഞാനിങ്ങനെ വെറുതെ ഒച്ചയുണ്ടാക്കി. കല്യാണം കഴിഞ്ഞ് നാലാം മാസം തികയുന്നതിന്റെ അന്ന് തനിച്ചാക്കി പറന്നപ്പോൾ മുതൽ വിരഹ വേദനയെ ചിരി കൊണ്ട് മറച്ചു പിടിക്കാൻ പാഴ്ശ്രമം നടത്തുന്നവൾ!! കണ്ണിൽ നിന്ന് മാഞ്ഞെങ്കിലും മടങ്ങി വരവിന്റെ ദിവസത്തേക്ക് വഴിക്കണ്ണെറിഞ്ഞ് ദിവസങ്ങൾ കൂട്ടിക്കിഴിച്ച് കാത്തിരുന്നവൾ. എന്റെ ശബ്ദമൊന്ന് മാറിയാൽ മുഖം മങ്ങുന്നവൾ എന്നിട്ടും ഞാനവളെ വെറുതെ.........
കണ്ണീർ തുടച്ച് കൊണ്ട് അച്ച പറ എന്നവൾ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾക്ക് പരതുകയായിരുന്നു!!
" മോൾക്ക് ഇപ്പൊ എങ്ങനെയുണ്ട് ?"
" വലിയ ചൂടൊന്നുമില്ല, എന്നാലും പനിയുടെ ബുദ്ധിമുട്ടുകളുണ്ട്, ഭയങ്കര കരച്ചിലും കൈയ്യിൽ നിന്ന് മാറുന്നുമില്ല "
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ പത്ത് മിനിറ്റ് കുഞ്ഞിനെ കൈയ്യിൽ പിടിച്ചു നടക്കുമ്പോഴേക്കും ഞാൻ അവളുടെ മുഖത്തേക്ക് നോക്കും, എന്നെ കൊണ്ട് കഴിയില്ല കുറെ നേരം കുഞ്ഞിനെ എടുത്ത് നടക്കാൻ ," ഇങ്ങ് താ ഞാൻ എടുക്കാം " എന്നും പറഞ്ഞ് അവള് കുഞ്ഞിനെ വാങ്ങുമ്പോൾ അവൾക്ക് ഇയാളിതെന്ത് മനുഷ്യനാ എന്ന് ചിലപ്പോ തോന്നിക്കാണും എന്നാലും പുറത്ത് കാണിച്ചിട്ടില്ല അപ്പൊ പിന്നെ പനി പിടിച്ച കുഞ്ഞ് കൈയ്യിൽ നിന്നിറങ്ങാതിരുന്നാൽ എങ്ങനെയുണ്ടാവും!! കൈ കുഴഞ്ഞാലും അമ്മക്ക് കുഞ്ഞിനെ കളയാനാവില്ലല്ലോ.
"സാരമില്ല അച്ചേ, ഈ പനി രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കോളും"
"നീയിന്നലെ ഉറങ്ങിയോ? വിഷയം മാറ്റാൻ ഞാൻ വെറുതെ ചോദിച്ചു
"ഹ്മ്മ് ഉറങ്ങി " ആ ഉത്തരത്തിൽ തന്നെയുണ്ടായിരുന്നു ഉറങ്ങിയിട്ടില്ലെന്ന്, എനിക്കറിയുന്ന പോലെ അവളിലെ അവളെ ആർക്കുമറിയില്ലല്ലോ!! സമയം കണ്ടെത്തി ഉറങ്ങിയിരുന്ന കൂട്ടാരി ഇപ്പൊ ഉറക്കമില്ലാതെ തൂങ്ങിയ കണ്ണുകളുമായി അലസമായ് നടക്കുന്നുണ്ടാവും. പരാതികളില്ലാതെ പരിഭവം പറയാതെ അവളങ്ങനെ കൂടെ നടക്കും. നിഴല് പോലും കൂട്ട് വരാൻ മടിക്കുന്ന ജീവിതത്തിന്റെ താഴ്‌വാരങ്ങളിൽ ഞങ്ങളങ്ങനെ.....
" അച്ച ഇങ്ങ് വാ, ഒന്നുമില്ലെങ്കിലും നമുക്കെന്തെങ്കിലും ചെയ്ത് ജീവിക്കാം, സമ്പാദ്യമൊന്നും വേണ്ട. നമ്മുടെ കുഞ്ഞുങ്ങളെയും കണ്ട്, അവരുടെ കളിചിരികളിൽ കൂട്ടുക്കൂടി നമുക്കും ജീവിക്കാം " അവളെപ്പോഴും പറയുന്ന ഈ വാക്കുകൾ വീണ്ടും പറഞ്ഞപ്പോൾ എന്തോ ഒരു കുളിർ കാതിൽ തേന്മഴയായി പെയ്യുന്നു. പക്ഷെ പെട്ടന്നങ്ങോട്ട് പോകാൻ കഴിയില്ലല്ലോ. പ്രതീക്ഷകളുടെ ഭാരം പേറി ജീവിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ തീരാ നൊമ്പരങ്ങളുടെ പങ്ക് പറ്റി ജീവിക്കാൻ പ്രവാസിയുടെ ഭാര്യ പഠിച്ചെ പറ്റൂ, അവൾക്കത് കഴിയുന്നുണ്ട്.. ഇത്തിരി നാളുകൂടെ കാത്തിരുന്നേ മതിയാവൂ പ്രണയമേ.. ജീവിത യാഥാർത്ഥ്യങ്ങളോട് യുദ്ധം ചെയ്യുന്നവർ ഇടക്കെപ്പോഴെങ്കിലും കരഞ്ഞു പോകും അത് പ്രകൃതിയുടെ സന്തുലനമാണെന്ന് നിനക്കറിയില്ലേ പൊട്ടിക്കാളി!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിക്കാൻ അവൾ പഠിച്ചിരിക്കുന്നു, നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ബാധ്യതയാവും എന്ന് വെറുതെ പറഞ്ഞതാ അവളോട് പക്ഷെ അവൾക്കതിൽ സങ്കടമില്ലായിരുന്നു എന്റെയും അവളുടെയും ആഗ്രഹങ്ങൾ ചേർത്ത് ഞങ്ങളുടെ ആഗ്രഹങ്ങളാക്കി ഏതോ താഴ്വരയിൽ ഞങ്ങൾ ഉപേക്ഷിച്ചിരുന്നു ഇനിയെപ്പോഴെങ്കിലും പോകുമ്പോൾ അതവിടെയുണ്ടോ എന്ന് നോക്കണം, ചിലപ്പോൾ കാണുമായിരിക്കും!! ഇല്ലെങ്കിലും പോണാൽ പോകട്ടും പോടാ എന്ന് പാട്ടും പാടി നമ്മൾ പോരും ല്ലെടി?? ദേഷ്യത്തിൽ തുടങ്ങി പരിണയത്തിൽ അവസാനിക്കാനായി മാത്രം യോജിപ്പിക്കപ്പെട്ടത് പോലെ ഞങ്ങളിലുള്ള നൂൽ രേഖകൾ പൊട്ടിക്കാതെ കാലം ചേർത്ത് പിടിച്ചിരിക്കുന്നു.
പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ, അതല്ലങ്കിലും അങ്ങനെയല്ലേ ചേരേണ്ടതല്ലേ പ്രകൃതിയിലും കൂടിച്ചേരു.
എടീ മാക്രി പറഞ്ഞ് പറഞ്ഞങ്ങനെ നിന്നാൽ സമയം പോകുന്നതറിയില്ല. നീ ഫോൺ വെച്ചോ, പോയി കുഞ്ഞിനെ നോക്ക് ഞാൻ പിന്നെ വിളിക്കാമെന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യുമ്പോൾ അങ്ങേത്തലയിൽ നിന്ന് വിധിയോടുള്ള പരിഭവങ്ങൾ ഞാൻ കേട്ടില്ല, നാളെയെ കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങൾ ഞാൻ കണ്ടില്ല, പകരം ഇന്നിനെ കുറിച്ചുള്ള സത്യങ്ങൾ അംഗീകരിക്കുന്ന ഭാര്യയെ ഞാൻ കാണാതെ കണ്ടു, എല്ലാം ശരിയാകുമെന്ന മൃദുസ്വരവും കേട്ടു.
ആരും കാണാതെ കരയാനറിയുന്ന, മനസ് തുറന്ന് സ്നേഹിക്കാനറിയുന്ന ഭർത്താവാകാൻ , കൂട്ടുകാരനാവാൻ, മകനാവാൻ, ആങ്ങളയാവാൻ, അനിയനാവാൻ ഇത്തിരി ഒത്തിരി വലിയ ആഗ്രഹം സഫലീകരിക്കാൻ
തിരികെ വരാൻ കൊതിക്കുന്ന മനസുമായി...കാത്തു കാത്തിരിക്കുന്നു ഞാൻ...
Subscribe to:
Posts (Atom)





































