this my blog

this my blog
this my blog

Friday, 8 July 2016

മോഹന്‍ലാലിനെ വീഴ്ത്തി, ദുല്‍ക്കറിനെ വരുതിക്ക് നിര്‍ത്തി; ‘കസബ’യിലൂടെ മമ്മൂട്ടിയുടെ പടയോട്ടം!

ഒന്നാമന്‍ കസബ തന്നെ. ആദ്യദിന കളക്ഷന്‍റെ 

കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ 

റെക്കോര്‍ഡിട്ടു



ഇനി ചോദ്യമില്ല. ഒന്നാമന്‍ കസബ തന്നെ. ആദ്യദിന കളക്ഷന്‍റെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ റെക്കോര്‍ഡിട്ടു. മോഹന്‍ലാലിന്‍റെയും ദുല്‍ക്കര്‍ സല്‍മാന്‍റെയും കളക്ഷന്‍ റെക്കോര്‍ഡുകളാണ് മമ്മൂട്ടി പഴങ്കഥയാക്കിയത്.
 2.48 കോടി രൂപയാണ് കസബയുടെ ആദ്യദിന കളക്ഷന്‍. ലോഹം നേടിയ 2.20 കോടിയും ദുല്‍ക്കറിന്‍റെ കലി നേടിയ 2.33 കോടിയുമാണ് മമ്മൂട്ടി പൊളിച്ചടുക്കിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ. സമ്മിശ്രപ്രതികരണമാണ് കസബ നേടുന്നതെങ്കിലും കളക്ഷനില്‍ അതൊന്നും ബാധിച്ച ലക്ഷണമില്ല. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാണ് സാധ്യത. ഇപ്പോഴത്തെ ട്രെന്‍‌ഡ് നിലനില്‍ക്കുകയാണെങ്കില്‍ 50 കോടി ക്ലബില്‍ കസബ ഇടം പിടിക്കും. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ഡയലോഗുകളുടെ ആധിക്യമാണ് ചിത്രത്തേക്കുറിച്ച് ഉയര്‍ന്ന നെഗറ്റീവ് പോയിന്‍റ്. എന്നാല്‍ ഒരു മാസ് ആക്ഷന്‍ മസാല ചിത്രത്തില്‍ ഇതൊക്കെ സാധാരണമാണെന്നാണ് മാസ് പടങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ അഭിപ്രായം. മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമുണ്ട്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. ആദ്യദിനത്തില്‍ സെക്കന്‍റ് ഷോ കഴിഞ്ഞ് 36 എക്സ്ട്രാ ഷോകള്‍ നടത്തേണ്ടിവന്നു എന്നതും കസബയ്ക്ക് ലഭിക്കുന്ന അസാധാരണമായ സ്വീകരണത്തിന്‍റെ തെളിവാണ്.

No comments:

Post a Comment