this my blog

this my blog
this my blog

Friday, 8 July 2016

മോഹന്‍ലാലിനെ വീഴ്ത്തി, ദുല്‍ക്കറിനെ വരുതിക്ക് നിര്‍ത്തി; ‘കസബ’യിലൂടെ മമ്മൂട്ടിയുടെ പടയോട്ടം!

ഒന്നാമന്‍ കസബ തന്നെ. ആദ്യദിന കളക്ഷന്‍റെ 

കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ 

റെക്കോര്‍ഡിട്ടു



ഇനി ചോദ്യമില്ല. ഒന്നാമന്‍ കസബ തന്നെ. ആദ്യദിന കളക്ഷന്‍റെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ റെക്കോര്‍ഡിട്ടു. മോഹന്‍ലാലിന്‍റെയും ദുല്‍ക്കര്‍ സല്‍മാന്‍റെയും കളക്ഷന്‍ റെക്കോര്‍ഡുകളാണ് മമ്മൂട്ടി പഴങ്കഥയാക്കിയത്.
 2.48 കോടി രൂപയാണ് കസബയുടെ ആദ്യദിന കളക്ഷന്‍. ലോഹം നേടിയ 2.20 കോടിയും ദുല്‍ക്കറിന്‍റെ കലി നേടിയ 2.33 കോടിയുമാണ് മമ്മൂട്ടി പൊളിച്ചടുക്കിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ. സമ്മിശ്രപ്രതികരണമാണ് കസബ നേടുന്നതെങ്കിലും കളക്ഷനില്‍ അതൊന്നും ബാധിച്ച ലക്ഷണമില്ല. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാണ് സാധ്യത. ഇപ്പോഴത്തെ ട്രെന്‍‌ഡ് നിലനില്‍ക്കുകയാണെങ്കില്‍ 50 കോടി ക്ലബില്‍ കസബ ഇടം പിടിക്കും. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ഡയലോഗുകളുടെ ആധിക്യമാണ് ചിത്രത്തേക്കുറിച്ച് ഉയര്‍ന്ന നെഗറ്റീവ് പോയിന്‍റ്. എന്നാല്‍ ഒരു മാസ് ആക്ഷന്‍ മസാല ചിത്രത്തില്‍ ഇതൊക്കെ സാധാരണമാണെന്നാണ് മാസ് പടങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ അഭിപ്രായം. മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമുണ്ട്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. ആദ്യദിനത്തില്‍ സെക്കന്‍റ് ഷോ കഴിഞ്ഞ് 36 എക്സ്ട്രാ ഷോകള്‍ നടത്തേണ്ടിവന്നു എന്നതും കസബയ്ക്ക് ലഭിക്കുന്ന അസാധാരണമായ സ്വീകരണത്തിന്‍റെ തെളിവാണ്.

LDF പ്രകടനപത്രിക യാഥാർത്യമാകുന്നു

LDF പ്രകടനപത്രിക യാഥാർത്യമാകുന്നു


LDF പ്രകടനപത്രിക യാഥാർത്യമാകുന്നു
1 അഴിമതി ഒഴിവാക്കി നികുതി വരുമാനം 22% വീതം ഉയർത്തും.
2 റവന്യു ചിലവ് നിയന്ത്രിക്കും. മൂലധനചിലവ് ഉയർത്തും.
3 അഞ്ചു വർഷം കൊണ്ട് ഒരുലക്ഷം കോടി മുതൽ മുടക്കാൻ പദ്ധതി.
4 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ്.
5 പശ്ചാത്തല സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 8,000 കോടി
6 എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയാകും. 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ.
7 ഭൂമിയില്ലാത്തവർക്ക് കുറഞ്ഞത് 3 സെന്റ് എങ്കിലും നൽകും
8 അന്തർദേശീയ നിലവാരമുള്ള 1000 സ്‌കൂളുകൾ. ആദ്യ വർഷം 140 സ്‌കൂളുകൾക്കായി 1000 കോടി. 8-12 ക്ലാസുകൾ ഹൈടെക് ആക്കുന്നതിനു 500 കോടി
9 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 10 കോടി രൂപ
10 സൗജന്യ റേഷൻ 300 കോടി
11 ആദിവാസികൾക്ക് ഒരേക്കർ ഭൂമിക്ക് പദ്ധതി
12 പട്ടിക ജാതിക്കാർക്ക് ഭൂമി വാങ്ങുവാൻ 456 കോടി
13 ഒരു വർഷം കൊണ്ട് നെൽവയൽ തണ്ണീർ തട ഡേറ്റാബാങ്ക്
14 നെല്ല് സംഭരണത്തിന് 385 കോടി
15 റബ്ബർ വിലസ്ഥിരതാ ഫണ്ടിന് 500 കോടി
16 മത്സ്യ മേഖലക്ക് 468 കോടി
17 സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി.
18 1000 കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി
19 വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് 1000 മെഗാവാട്ട് ഉദ്പാദിപ്പിക്കാൻ പദ്ധതി
20 ജല ഗതാഗത വികസനത്തിന് 400 കോടി
21 KSRTCക്ക് 1000 CNG ബസുകൾ. 5 വർഷം കൊണ്ട് പൂർണ്ണമായും CNGയിലേക്ക്.
22 500 കോടി രൂപയുടെ റോഡുകളും പാലങ്ങളും
23 ഐ റ്റി പാർക്കുകൾക്ക് 1325 കോടി രൂപ. 1500 സ്റ്റാർട്ടപ്പുകൾക്ക് സഹായം.
24 വ്യവസായ ഇടനാഴിക്ക് 1500 ഏക്കർ ഭൂമി ഏറ്റെടുക്കും
25 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 100 കോടി ടൂറിസം രംഗത്ത് 4 ലക്ഷം പേർക്ക് പുതുതായി തൊഴിലിനുപദ്ധതി.

ബജറ്റ് ഒറ്റനോട്ടത്തില്‍: 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല; സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന

ബജറ്റ് ഒറ്റനോട്ടത്തില്‍: 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല; സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന



ധനമന്ത്രി തോമസ് ഐസക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ റവന്യൂവരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന.
 
പ്രധാന പ്രഖ്യാപനങ്ങള്‍
 
അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍
ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
വന്യജീവി ആക്രമണം തടയാന്‍ വനസംരക്ഷണത്തിനു പ്രാധാന്യം
വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കാന്‍ പ്രത്യേക പദ്ധതി
ഐ ടി മേഖലയ്ക്ക് മാന്ദ്യ പുനരുത്ഥാന പാക്കേജില്‍ 1300 കോടി
തലശ്ശേരി, ആലപ്പുഴ ഹെറിറ്റേജ് പദ്ധതികള്‍ക്ക് 100 കോടി
പുരാതന സ്പൈസ് റൂട്ട്, ടൂറിസം സര്‍ക്യൂട്ടാക്കാന്‍ 18 കോടി
കെ എസ് ആര്‍ ടി സിയുടെ ബസുകള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സി എന്‍ ജിയിലേക്ക് മാറ്റും
ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്, റോഡ്, ജലഗതാഗത പദ്ധതികള്‍ എന്നിവ സംയോജിപ്പിക്കും
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികള്‍
പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ സ്ഥാപിക്കും
സ്ത്രീകള്‍ക്കായി പ്രത്യേകവകുപ്പ് രൂപീകരിക്കും
റബ്ബര്‍വില 150 രൂപയായി നിലനിര്‍ത്തും
മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും മുകളില്‍ സരോര്‍ജ്ജ പാനലുകള്‍
ശിവഗിരിയില്‍ നമുക്ക് ജാതിയില്ല, വിളംബര മ്യൂസിയത്തിന് 5 കോടി
14 ജില്ലകളിലും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
ഐ എഫ് എഫ് കെയ്ക്ക് സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 ലക്ഷം
എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം വീതം നിര്‍മ്മിക്കും
വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല
വിഴിഞ്ഞം പുനരധിവാസം: മാറിത്താമസിക്കുന്നവര്‍ക്ക് 10 ലക്ഷം വീതം
എല്ലാ ജില്ലകളിലും നവോത്ഥാനനായകരുടെ പേരില്‍ സാംസ്കാരിക സമുച്ചയങ്ങള്‍
കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാക്കി
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം
സംസ്ഥാനവ്യാപകമായി അഗ്രോപാര്‍ക്കുകള്‍
സൌജന്യ റേഷന്‍ വിതരണം വിപുലീകരിക്കും
ഒരു മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
ധനപ്രതിസന്ധി മറികടക്കാന്‍ 12000 കോടിയുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തും
രണ്ടു വര്‍ഷത്തെക്ക് പുതിയ സ്ഥാപനങ്ങളോ തസ്തികകളോ പ്രഖ്യാപിക്കില്ല
നാലുവരിപ്പാത, ഗെയില്‍, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട്
ക്ഷേമപെന്‍ഷ് വര്‍ദ്ധിപ്പിക്കും, പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കും
60വയസ്സ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
എല്ലാവര്‍ക്കും വെള്ളവും വെളിച്ചവും ലഭ്യമാക്കും
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി
കാരുണ്യ ചികിത്സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
മുടങ്ങിക്കിടക്കുന്ന വീടു നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക പദ്ധതി
ഭൂമിയില്ലാത്ത എല്ലാവര്‍ക്കും മൂന്നു സെന്റ് സ്ഥലം വീതം നല്കും
കൃഷിഭൂമിയുടെ ഡേറ്റാബാന്‍ല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
നെല്ലുസംഭരണത്തിന് 385 കോടി; വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി
നാളികേര സംഭരണത്തിന് 25 കോടി പച്ചക്കറി കൃഷിക്ക് ഊന്നല്‍
നെല്‍കൃഷി പ്രോത്സാഹനത്തിനു 50 കോടി, സബ്‌സിഡി കൂട്ടും
സ്കൂളുകളിലെ സാങ്കേതികനിലവാരം ഉയര്‍ത്താന്‍ 500 കോടി വകയിരുത്തും
ആര്‍ട്സ്, സയന്‍സ് കോളജുകള്‍, എഞ്ചിനിയറിംഗ് കോളജുകള്‍ ആധുനീകരിക്കാന്‍ 500 കോടി
5000 കോടി രൂ‍പയുടെ റോഡ്, പാലം, കെട്ടിടങ്ങള്‍
ബൈപാസ് റോഡുകള്‍ക്ക് 385 കോടി
137 റോഡുകള്‍ക്കായി 2800 കോടി രൂപ, 1475 കോടി ചെലവില്‍ 68 പാലങ്ങള്‍
ശബരി റയില്‍പാതയ്ക്ക് 50 കോടി
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 100 കോടി
ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും
നികുതിവരുമാനം 25 ശതമാനം വര്‍ദ്ധിപ്പിക്കും
വ്യാപാരികളുടെ പരാതികള്‍ കേള്‍ക്കാന്‍ കോള്‍സെന്റര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍
ഹോട്ടല്‍ മുറിവാടക നികുതി ഇനത്തില്‍ ഇളവ്
തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി
മുന്‍സിപ്പല്‍ വേസ്റ്റ് ടാക്സ് എടുത്തുകളഞ്ഞു