this my blog
this my blog
Friday, 7 October 2016
Chicken 65 is a spicy and tasty deep fried chicken served as an appetizer...
പേര് കേട്ട് ആരും ഞെട്ടണ്ട !ഇപ്പോൾ ചക്കച്ചൊള നാളെ ചക്കക്കുരു, മാങ്ങണ്ടി ,ഒണക്കചെമ്മീൻ എന്നിങ്ങനെയുള്ള പേരുകളിലും ഈ ന്യൂ ജെനറേഷൻ പിള്ളേർ ഷോപ്പുകൾ തുറന്നേക്കാം
പേര് കേട്ട് ആരും ഞെട്ടണ്ട !
പേര് കേട്ട് ആരും ഞെട്ടണ്ട ! നമ്മൾ പല തുണിക്കടകളുടെ പേരുകൾ കേട്ടിട്ടുണ്ടാകും പക്ഷെ ചക്കച്ചൊള എന്നൊരു പേര് ആദ്യമായിട്ടായിരിക്കും . പേരിലെ വ്യത്യസ്തത കൊണ്ട് നേരത്തെ പ്രസിദ്ധമായ കടയാണ് ഷുക്കൂറിന്റെ അളിയന്റെ കട . ഇപ്പൊ അവരുടെ പുതിയ സംരംഭമാണ് ചക്കച്ചൊള. യുവാക്കളുടെ ഡ്രെസ്സിനു മാത്രമായാണ് ഷുക്കൂറിന്റെ അളിയന്റെ കട എങ്കിൽ ചക്കച്ചൊള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിത്യോപയോഗ ഡ്രെസ്സുകൾക്കാണ് പ്രധാനം കൊടുത്തിരിക്കുന്നത്. ഏതായാലും ചക്കച്ചൊള എന്ന പേരുകൊണ്ട് പുതിയ ഷോപ് ഹിറ്റായിക്കൊണ്ടിരിക്കയുകയാണ്. വരും ദിവസങ്ങളിൽ ചക്കക്കുരു, മാങ്ങണ്ടി ,ഒണക്കചെമ്മീൻ എന്നിങ്ങനെയുള്ള പേരുകളിലും ഈ ന്യൂ ജെനറേഷൻ പിള്ളേർ ഷോപ്പുകൾ തുറന്നേക്കാം ... കാത്തിരികയുകയാണ് ജനങ്ങൾ ..
Wednesday, 5 October 2016
മോഹൻലാലിന്റെ ലൂസിഫർ വരുന്നു; കൂടെ മമ്മൂട്ടിയും!..
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ അടുത്ത വര്‍ഷം ഓണച്ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ, മമ്മൂട്ടി ലൂസിഫറിൽ ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കുമൊപ്പം താനും ലൂസിഫറിന്‍റെ വരവിനായി കാത്തിരിക്കുന്നതായി മമ്മൂട്ടി അറിയിച്ചതായും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.
മുരളി ഗോപി തിരക്കഥ എഴുതുന്ന ലൂസിഫറിനെ പറ്റിയുള്ള വാർത്തകൾ വർഷങ്ങളായി കേൾക്കുന്നതാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ ചിത്രം തീയേറ്ററിൽ എത്തും എന്നായിരുന്നു വാർത്ത. ഇപ്പോഴത് പൃഥ്വിരാജിന്റെ കയ്യിൽ എത്തിയിരിക്കുകയാണ്.
Tuesday, 4 October 2016
പുത്തൻ വീട് ഡിസൈൻ ആസ്വദിക്കാം.സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് . പക്ഷെ പലരും വീട് പണിയാൻ പൈസ തയ്യാറായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും പെട്ടന്ന് വീട് പണി തുടങ്ങണം എന്നായി. നമ്മൾ കൃത്യമായി പ്ലാൻ വരക്കാൻ പോലും ശ്രെദ്ധിക്യറില്ല
പുതിയ വീട് പണിയാൻ ആഗ്രഹിക്കയുന്നവർ
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് . പക്ഷെ പലരും വീട് പണിയാൻ പൈസ തയ്യാറായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും പെട്ടന്ന് വീട് പണി തുടങ്ങണം എന്നായി. നമ്മൾ കൃത്യമായി പ്ലാൻ വരക്കാൻ പോലും ശ്രെദ്ധിക്യറില്ല . ആദ്യം വേണ്ടത് വീട് പണിയുവാൻ അനിയോജ്യമായ സ്ഥലം സജ്ജമാക്കുക എന്നതാണ്. പിന്നീട് നമ്മുടെ മനസ്സിലെ ആഗ്രഹം പോലൊരു വീടിന്റെ പ്ലാൻ മനസ്സിൽ തന്നെ വരയ്ക്കുക. അതിനെ കുറിച്ച് വീട്ടിലെ മറ്റു അംഗങ്ങളോടും കൂടി ചർച്ച ചെയ്തു അവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തീരുമാനത്തിൽ എത്തുക. അതിനു ശേഷം നല്ല കുറച്ചു വീടുകളുടെ മോഡലുകൾ കാണുക . ഇപ്പോൾ ഇന്റർനെറ്റിൽ ധാരാളം വീടുകളുടെ ഫോട്ടോസ് ലഭ്യമാണ്. ശേഷം ഒരു നല്ല എൻജിനീയറെ സമീപിച്ചു നമ്മുടെ സങ്കല്പത്തിലെ പ്ലാനും നമ്മുടെ ആവശ്യങ്ങളും പറയുക. നിർബന്ധമായും നമ്മുടെ സ്ഥലം അദ്ദേഹത്തെ കൊണ്ട് കാണിച്ചതിന് ശേഷം മാത്രം 2,3 പ്ലാൻ ഡ്യൂപ്ലിക്കേറ്റ് വരപ്പിക്കുക. അതിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്തു മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തി അതിന്റെ ഒരുകോപ്പി എടുത്തു അവരവരുടെ വിശ്വാസ മനുസരിച്ചു കുറ്റി അടിക്കുന്നവരെ സമീപിച്ചു പ്ലാനും നമ്മുടെ സ്ഥലവും കാണിക്കുക.പിന്നീട് അവരുടെയും നിർദ്ദേശം കേട്ടതനുസരിച്ചു വേണം എൻജിനീയറുടെ അടുത്ത് ചെല്ലാൻ .. അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിച്ചു പ്ലാൻ വരപ്പിക്കുക . പിന്നീട് ഒരു മാറ്റവും വരുത്താൻ പാടുള്ളതല്ല . വർക്ക് കൊടുക്കുമ്പോൾ നല്ല എക്‌സ്‌പീരിയൻസ് ഉള്ളവരെ മാത്രം ഏല്പിക്കുക. മുമ്പ് അവർ ചെയ്തിട്ടുള്ള രണ്ടോ മൂന്നോ വർക്കുകൾ പോയി കാണുക. സാധിക്കുമെങ്കിൽ എൻജിനീയറുടെ മേൽനോട്ടം ഉറപ്പു വരുത്തുക . എലെക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ പരമാവധി ആ പ്രേദേശത്തു തന്നെയുള്ള പരിചയ സമ്പന്നരായ ഒരു ടീമിനെ ഏല്പിക്കുന്നതാവും നല്ലത്. കാരണം പിന്നീട് ചെറിയ മെയിന്റൻസുകൾ വരുമ്പോൾ അത് പെട്ടന്ന് മനസിലാക്കാനും മറ്റും അവർക്കു പെട്ടന്ന് സാധിക്കും . അവരുടെ നിർദ്ദേശമനുസരിച്ചുകൊണ്ടും പോകുകയാണെങ്കിൽ വാട്ടർ ലൈൻ പോലുള്ള വിവിധ ഹോളുകളും മാറ്റുപൈപ്പുകൾക്കും പണിതത്തിനു ശേഷമുള്ള കുറെ വെട്ടിപൊളി ഒഴിവാക്കാൻ സാദിക്കും. അതുപോലെ കുറെ കാര്യങ്ങൾ ശ്രെദ്ധിക്കാനുണ്ട് .
.ബാക്കി എല്ലാം പിന്നീടുള്ള പോസ്റ്റുകളിൽ പറയുന്നതാണ്.. എന്റെ ചെറിയ അറിവുകൾ നിങ്ങൾക്കും പകർന്നു നൽകിയതിൽ ഞാൻ സംതൃപ്തൻ ..സ്നേഹത്തോടെ സലിം മാമ്പ്ര ......
കുറച്ചു വീടുകളുടെ മോഡലുകൾ താഴെ കാണാം
Saturday, 1 October 2016
കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കു
മുഹര്‍റം ഒന്ന് ഞായറാഴ്ച
കോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ബുഖാരി, കെപി ഹംസ മുസ്‌ല്യാ ഖലീലുല്‍ര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദിര്‍ മുസ് ല്യാര്‍ എന്നിവര്‍ അറിയിച്ചു.
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ ...3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ
സാംസങ്ങിന്റെ ജെ 7 പ്രൈം ഇന്ത്യൻ വിപണിയിൽ എത്തി .3 ജിബിയുടെ റാം ,13മെഗാപിക്സലിന്റെ ക്യാമറ, 5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920x1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1.6GHz ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഈ സ്മാർട്ട് മോഡലിന്റെ പ്രധാന സവിശേഷതകളാണ് .256GBവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഒഎസ് പ്രവർത്തിക്കുന്നത്. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഗാലക്സി ജെ 7പ്രൈം വിപണിയിൽ എത്തിയിരിക്കുന്നത്. 18,790 /- രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില . .
Highlights
***********************
1 Year Manufacturer Warranty
- RAM:3 GB
- Screen Size (in cm):13.97 cm (5.5)
- Rear Camera:13 MP
- Metal Unibody
- Fingerprint Sensor
- S Power Planning
- Front Camera:8 MP
- 4G voLTE
- Internal Memory:16GB
- Octa-core 1.6 Ghz
- S Secure
- Battery Capacity (in mAh):3300 mAh
1 Year Manufacturer Warranty
Subscribe to:
Posts (Atom)





























