this my blog

this my blog
this my blog

Sunday, 15 May 2016

കുറച്ചു ദിവസങ്ങളായി എന്റെ ഫെയ്സ് ബുക്കിൽ LDF നെ സപ്പോർട്ട് ചെയ്ത പോസ്ററുകൾ കാണുമ്പോൾ പലരും ചോതിച്ചു നീ കമ്മ്യുണിസ്റ്റ് ആയോന്

കുറച്ചു ദിവസങ്ങളായി എന്റെ  ഫെയ്സ് ബുക്കിൽ  LDF  നെ സപ്പോർട്ട് ചെയ്ത പോസ്ററുകൾ കാണുമ്പോൾ പലരും ചോതിച്ചു നീ കമ്മ്യുണിസ്റ്റ് ആയോന്..  ക്ഷമിക്യണം ആയിപോയി ...അല്ല തിരിച്ചറിയാൻ വൈകിപോയി 
  
ഉസ്താത് പറഞ്ഞതുപോലെ ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്യുക  അതാണ് എന്റെ നയം. എന്നോട് വോട്ടു  ചെയ്യണം എന്ന് പറഞ്ഞു ഒരു LDF കാരനും എന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല . കാരണം ഇതുവരെ ഞാൻ അവർക്ക് വോട്ടു ചെയ്തിട്ടില്ല. മാത്രമല്ല കൈപത്തി ചിന്നതിലല്ലാതെ ഇതുവരെ ഞാൻ വോട്ടു ചെയ്തിടുമില്ല. ഒരിക്യൽ ഇപ്പൊ കൊണ്ഗ്രസിലുള്ള  അന്ന് പാർടിയിൽ നിന്ന് പുറത്താകപെട്ട ഒരു വെക്തിക് വോട്ടു ചെയ്തതൊഴിച്ചാൽ . കാരണം ഞങ്ങൾ തീരെ ബുദ്ധിമുട്ടി കിടന്നപ്പോൾ പല വിതത്തിലും സഹായിച്ചിരുന്നു അത്കൊണ്ട് മാത്രം. പുതിയ  തലമുറ വിവരവും വിവേകമുല്ലവരുമാണ്.  ഇന്നിപ്പോ എല്ലാവരും ടിവിയും ന്യൂസും എല്ലാം ലൈവ് ആയി കാനുന്നവരല്ലേ .. കൂടാതെ സോഷിൽ  മീഡിയ യുസ് ചെയ്യുന്നവരും കാര്യങ്ങളറിയാൻ സെകെന്റുകൾ മാത്രം ..  എന്റെ കാര്യമാണ് ഞാൻ പറയുന്നത് . എന്റെ ഒരു ജൊലികര്യവുമായി ബന്ധപെട്ടു കുറെ സമരങ്ങൾ ഞങ്ങൾ ചെയ്തു അപ്പോൾ ഞഗൽകൊപ്പം ഉണ്ടായിരുന്നത് DYFI പോലുള്ള ഇടതു സങ്കടനകളയിരുന്നു. ആ സമയത്ത് കോണ്ഗ്രസ് നേതാകൾ ചെയ്തത് കരാറ് തൊഴിലാളികളുടെ പേര് പറഞ്ഞു ലക്ഷങ്ങൾ വാങ്ങി പിന് വാതിൽ നിയമനഗളിലയിരുന്നു താല്പര്യം .. അതിനെതിരെ  ഞങ്ങൾ കോടതിയിൽ നിന്നും അനുകൂല വിതിവാങ്ങി സമരം ചെയ്തു കിട്ടിയതാണ് ഇപ്പൊ അവസാന നിമിഷത്തിൽ കുറച്ചു പേർക്ക് ജോലി. ഇപ്പൊ ഏതു PSE ലിസ്റ്റിൽ റാങ്കു കിട്ടിയാലും തിരുവനന്ദപുരം വരെ പോയി തെങ്ങേലും മരതെലും കേറിയലെ ജോലി കിട്ടു എന്നായി.  ഞാനടക്കം വരുന്ന റാങ്ക് ലിസ്ടിലുൽപെട്ടവർ തിരുവനന്തപുരം പോയി കുറെ സമരങ്ങൾ നടത്തി ഞങ്ങളുടെ കൂട്ടത്തിലെ ഒരു സഹോതരൻ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി സമരം വിജയിപിച്ചു. അങ്ങനെ കുറച്ചു പേർക്ക് ജോലിക് ശുപർശകിട്ടി. അതിനെല്ലാം ഞങ്ങൾക്ക്‌ സപ്പോർട്ട് ചെയ്തത് LDF ന്റെ എം എൽ എ മാരായിരുന്നു. അപ്പൊ സൊമെതയ ഞാൻ ചിന്ധിച്ചു ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്യണ്ടേ... പിന്നെ ഇനി ലിസ്റ്റിന്റെ കലാവതി തീരുവാൻ 4,5 മാസങ്ങളെ ഉള്ളു 
മൂന്ന് വര്ഷം കൊണ്ട് നടകാത്തത് ഇനി മൂന്ന് മാസം കൊണ്ട് നടകില്ല എന്ന് എല്ലാര്ക്കും അറിയാം  എങ്കിലും എനിക്ക് ഇപ്പോൾ LDF നെ വിശ്വാസമുണ്ട്. കാരണം തൊഴിലാളികളോട് കൂറുള്ള പാര്ടിയാണെന്ന് ഞാൻ മനസിലാകുന്നു. പിന്നെ കേരളത്തിലെ വര്ഗീയ കഷികൾ ഇവിടെ വര്ഗീയ വിഷം ചീറ്റിയപ്പൊൾ അതിനെ ശക്തമായി എതിർത്തതും DYFI  പോലുള്ള ഇടതു പക്ഷ സങ്കടനകളാണ്... മുസ്ലിം സമുതയത്തെ മറ്റുള്ളവര്കിടയിൽ നാണം കെടുത്തും വിതത്തിൽ മുസ്ലിം സഹോതരങ്ങളെ തന്നെ കൊല്ലുകയും മദ്രസയും കുറാനും കത്തിക്യുകയും തെരുവോരങ്ങളിൽ നിന്നും സമുതായ നേതാകളെ തെറിയും പറഞ്ഞുകൊണ്ട് നടക്കുന്ന ഒരു കൂടരുടെ കൂടെ എങ്ങനെ ഒരു മുസ്ലിം വിശ്വാസി നില്കും. ചാണം ചവിട്ടിയാൽ ചന്ദനം മണകില്ലലൊ ..? അതുകൊണ്ട് തന്നെ ഇത്തവണ ഞാൻ സുനിൽകുമാരിനോപ്പം... ഗ്ലാമറ് കുറച്ചു കുരവണന്നെ ഉള്ളു ആള് പുലിയാട്ടാ... 
ഇത് വായിച്ച നിങ്ങൾ ഒരു യുവാവ്‌ ആണോ ? എങ്കിൽ അത് കൊണ്ട് യുവാകല്ക്  തൊഴിലും അവസരങ്ങളും കൊടുക്കുന്ന കൂടുതൽ നിയമനങ്ങൾ നടത്തുന്ന LDF നു വോട്ടു ചെയ്യുക നിങ്ങള്ക്ക് ഒരു വാകുകൊന്ടെങ്കിലും ഗുണം ഉണ്ടാകും തീര്ച്ച !